ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 68 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ 1-0ന് പരമ്പരയില്‍ മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. മൂന്നാമനായി ഇറങ്ങി 96 പന്തില്‍ നിന്ന് 87 റണ്‍സ് നേടിയാണ് താരം പുറത്തായത്. നിര്‍ണായക ഘട്ടത്തില്‍ 14 ഫോര്‍ ഉള്‍പ്പെടെയാണ് താരം അര്‍ധ സെഞ്ച്വറിയോടെ മിന്നും പ്രകടനം കാഴ്ചവെച്ചത്. സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു.
വെറും 13 റണ്‍സിന് സെഞ്ച്വറി പാഴക്കിയപ്പോള്‍ ഗില്ലിന് പതിയെ കളിച്ച് സെഞ്ച്വറി നേടാമായിരുന്നെന്ന് സോഷ്യല്‍ ആരാധകര്‍ എഴുതിയിരുന്നു. പല മുന്‍ താരങ്ങളും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെല്ലാം പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഗില്‍.
താന്‍ സെഞ്ച്വറി നേടാന്‍ ആഗ്രഹിച്ചില്ലെന്നും ടീമിന്റെ വിജയത്തിന് വേണ്ടിയാണ് കളിച്ചതെന്നുമാണ് ഗില്‍ പറഞ്ഞത്. മാത്രമല്ല ഏറെ കാലത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തി ശ്രേയസ് അയ്യരുടെ മികച്ച പ്രകടനത്തെയും ഗില്‍ പ്രശംസിച്ചു.
‘ഞാന്‍ സെഞ്ച്വറി നേടാന്‍ ലക്ഷ്യമിട്ടിരുന്നില്ല. ഓസീസ് ബൗളര്‍മാര്‍ ബൗളര്‍മാരെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. മത്സരം ജയിക്കാന്‍ 40-50 റണ്‍സ് വേണമെങ്കിലും ഞാന്‍ അതേ ഷോട്ട് കളിക്കുമായിരുന്നു. രാജ്യത്തിനുവേണ്ടി മത്സരങ്ങള്‍ ജയിക്കുമ്പോള്‍ അതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.
ശ്രേയസ് മികച്ച ഷോട്ടുകള്‍ കളിക്കുന്നുണ്ടായിരുന്നു, അത് എനിക്ക് ഷീറ്റ് ആങ്കര്‍ റോള്‍ ചെയ്യാന്‍ അവസരം നല്‍കി. ശ്രേയസ് അത്തരമൊരു മാനസിക അവസ്ഥയിലിരിക്കുമ്പോള്‍ ഞാന്‍ പിന്നോട്ട് പോകുന്നതാണ് നല്ലത്. അവന്‍ പുറത്ത് പോയപ്പോള്‍ ഞാനും ഷോട്ടുകള്‍ അടിക്കാന്‍ തീരുമാനിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Shubhman Gill Talking About His Performance