| Monday, 15th July 2024, 9:26 pm

അവരാണ് എന്റെ റോള്‍ മോഡല്‍സ്, ക്യാപ്റ്റന്‍സി ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്; പ്രസ്താവനയുമായി ശുഭ്മന്‍ ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്വേക്കെതിരെയുള്ള അഞ്ചാമത്തെയും അവസാനത്തെയും മത്സരം വിജയിച്ച് ഇന്ത്യ. ഹരാരെയില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ട ആവുകയായിരുന്നു. ഇതോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 4-1ന് വിജയിക്കാനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ 13 റണ്‍സ് നേടിയാണ് ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. റിച്ചാര്‍ഡ് ഗരാവ എറിഞ്ഞ പന്തില്‍ ഗില്‍ റാസയുടെ കയ്യിലെത്തുകയായിരുന്നു. സിംബാബ്വേക്കെതിരെ നിര്‍ണായക മത്സരങ്ങളില്‍ ഗില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സീരീസില്‍ 170 റണ്‍സാണ് താരം സ്വന്തമാക്കിയത്. മത്സര ശേഷം താരം ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിച്ചിരുന്നു.

‘രോഹിത് ഭായ്, എം.എസ്. ധോണി ഭായ്, വിരാട് ഭായ്, ഹര്‍ദിക് ഭായ് തുടങ്ങിയ നിലവാരമുള്ള ക്യാപ്റ്റന്‍മാര്‍ ഇന്ത്യക്കുണ്ട്. അവര്‍ക്ക് ധാരാളം ഗുണങ്ങളുണ്ട്, അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പ്രത്യേകിച്ച് ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് രോഹിത് ഭായിയുടെ കൂടെയാണ്,’ പരമ്പര വിജയത്തിന് ശേഷം ഗില്‍ പറഞ്ഞു.

‘രോഹിത് ഭായ്, എം.എസ്. ധോണി ഭായ്, വിരാട് ഭായ്, ഹര്‍ദിക് ഭായ് തുടങ്ങിയ നിലവാരമുള്ള ക്യാപ്റ്റന്‍മാര്‍ ഇന്ത്യക്കുണ്ട്. അവര്‍ക്ക് ധാരാളം ഗുണങ്ങളുണ്ട്, അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പ്രത്യേകിച്ച് ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് രോഹിത് ഭായിയുടെ കൂടെയാണ്. ക്യാപ്റ്റന്‍സി ഞാന്‍ ശരിക്കും ആസ്വദിക്കുന്ന ഒന്നാണ്. കളിയില്‍ സജീവമായി ഇടപഴകാന്‍ കഴിയുന്നതിനാല്‍, കളിക്കളത്തിലായിരിക്കുമ്പോള്‍ അത് എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കുന്നു,’പരമ്പര വിജയത്തിന് ശേഷം ഗില്‍ പറഞ്ഞു.

Content Highlight: Shubhman Gill Talking About His Captaincy

We use cookies to give you the best possible experience. Learn more