| Thursday, 7th March 2024, 1:55 pm

ഉസൈന്‍ ബോള്‍ട്ട് പോലും ഇങ്ങനെ ഓടിക്കാണില്ല; ഐതിഹാസിക ക്യാച്ച് നേടി ഗില്‍ അമ്പരപ്പിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് മത്സരത്തിലെ ആദ്യത്തെ ഇന്നിങ്‌സ് പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 47 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 181 റണ്‍സ് ആണ് നേടിയത്.

മത്സരത്തില്‍ ബെന്‍ ഡക്കറ്റിന്റ വിക്കറ്റാണ് ഏറെ ചര്‍ച്ച ചെയ്യുന്നത്. 58 പന്തില്‍ നിന്ന് 27 റണ്‍സാണ് താരം നേടിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ച ബെന്‍ ഡക്കറ്റിന്റെ ക്യാച്ച് നേടിയത് ശുഭ്മന്‍ ഗില്ലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നതും താരത്തിന്റെ ഐതിഹാസിക ക്യാച്ചാണ്.

കുല്‍ദീപ് യാദവിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ച ബെന്‍ ഡക്കറ്റിന്റെ ക്യാച്ച് നേടിയത് ശുഭ്മന്‍ ഗില്ലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നതും താരത്തിന്റെ ഐതിഹാസിക ക്യാച്ചാണ്.

ഇംഗ്ലണ്ട് 64 റണ്‍സില്‍ നില്‍ക്കുമ്പോള്‍ 17ാം ഓവറിന്റെ അവസാനം കുല്‍ദീപ് എറിഞ്ഞ പന്ത് ഡക്കറ്റ് മിഡ് വിക്കറ്റിലേക്ക് ഉയര്‍ത്തി അടിക്കുകയായിരുന്നു. എന്നാല്‍ ഷോട്ട് ഫീല്‍ഡില്‍ നിന്ന് പുറകോട്ട് ഓടി ഗില്‍ ഐതിഹാസികമായണ് ക്യാച്ച് സ്വന്തമാക്കിയത്.

ധര്‍മശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയ പ്രതീക്ഷയിലാണ് ബാറ്റിങ് കുടരുന്നത്.
നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ഇംഗ്ലണ്ടിന് മത്സരം ജയിക്കേണ്ടിവരും. പക്ഷെ ഇംഗ്ലണ്ടിനെ നാണംകെടുത്തിത്തന്നെ പറഞ്ഞയക്കാനാകും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ഇന്ത്യക്ക് വേണ്ടി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിന്‍ തന്റെ ടെസ്റ്റ് കരിയറിലെ 100ാം മത്സരം കളിക്കുന്നു എന്ന പ്രത്യേകതയും ഈ ഡഡ് റബ്ബര്‍ മാച്ചിന് ഉണ്ട്.

Content Highlight: Shubhman Gill Take A Big Catch

We use cookies to give you the best possible experience. Learn more