നിര്‍ണായക നേട്ടത്തില്‍ എത്താന്‍ ഗില്ലിന് വേണ്ടത് 17 റണ്‍സ്; ഗുജറാത്തിനെ ഒതുക്കാന്‍ സഞ്ജുവും പിള്ളേരും
Sports News
നിര്‍ണായക നേട്ടത്തില്‍ എത്താന്‍ ഗില്ലിന് വേണ്ടത് 17 റണ്‍സ്; ഗുജറാത്തിനെ ഒതുക്കാന്‍ സഞ്ജുവും പിള്ളേരും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th April 2024, 3:43 pm

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഇരിക്കുകയാണ്. ജയ്പൂരിലാണ് മത്സരം നടക്കുന്നത്. നിലവില്‍ നാല് മത്സരങ്ങള്‍ കളിച്ച് നാലും വിജയിച്ച സഞ്ജുവും സംഘവും തങ്ങളുടെ അഞ്ചാം വിജയം ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്.

എന്നാല്‍ ഈ മത്സരത്തില്‍ വെറും 17 റണ്‍സ് മാത്രം നേടിയാല്‍ ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിന് ഐ.പി.എല്ലിലെ ചരിത്രം നേട്ടമാണ് സ്വന്തമാക്കാന്‍ സാധിക്കുക. അതിവേഗത്തില്‍ ഐ.പി.എല്ലില്‍ 3000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരം എന്ന നാഴികക്കല്ലാണ് ഗില്ലിനെ കാത്തിരിക്കുന്നത്.

2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം അരങ്ങേറ്റം നടത്തിയ ഗില്ല് 96 ഐ.പി.എല്‍ മത്സരങ്ങളിലെ 93 ഇന്നിങ്‌സില്‍ നിന്ന് 2973 റണ്‍സ് ആണ് ഇതുവരെ സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണറാണ് ഈ പട്ടികയില്‍ മൂന്നാമത്. ഈ പട്ടികയില്‍ ഒന്നാമത് ക്രിസ് ഗെയ്‌ലാണ്. 75 ഇന്നിങ്‌സില്‍ നിന്നാണ് ഗെയ്ല്‍ ഈ റെക്കോഡ് മറികടന്നത്.

ഐ.പി.എല്ലില്‍ കുറഞ്ഞ ഇന്നിങ്‌സില്‍ നിന്നും 3000 റണ്‍സ് തികക്കുന്ന താരം, ഇന്നിങ്‌സ് എന്ന ക്രമത്തില്‍

 

ക്രിസ് ഗെയ്ല്‍ – 75 ഇന്നിങ്‌സ്

കെ.എല്‍. രാഹുല്‍ – 80 ഇന്നിങ്‌സ്

ഡേവിഡ് വാര്‍ണര്‍ – 94 ഇന്നിങ്‌സ്

സുരേഷ് റെയ്‌ന – 103 ഇന്നിങ്‌സ്

ഗുജറാത്തിനു വേണ്ടി 2022 മുതല്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 890 റണ്‍സ് നേടുകയും ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതുവരെ ഫ്രാഞ്ചൈസിക്ക് വേണ്ടി 38 മത്സരങ്ങളില്‍ നിന്നും 1556 റണ്‍സ് ആണ് ഗില്‍ സ്വന്തമാക്കിയത്. ഗുജറാത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരം എന്ന പദവിയും തന്നെയാണ്.

 

Content Highlight: Shubhman Gill Need 17 Runs To Achieve Crucial Milestone