സിംബാബ്‌വേക്കെതിരെയുള്ള ഇന്ത്യയുടെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഹരാരെയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ സിംബാബ്‌വേ നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് 80 റണ്‍സ് നേടിയിരിക്കുകയാണ്. എന്നാല്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെ പറഞ്ഞയച്ചു ക്യാപ്റ്റന്‍ വിക്കറ്റ് നേടി.
Talk about making a cracking start! 👌 👌
A quickfire 5⃣0⃣-run stand between captain Shubman Gill & Yashasvi Jaiswal! ⚡️ ⚡️
അഞ്ചു പന്തില്‍ 12 റണ്‍സായിരുന്നു താരം നേടിയത് 240 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. പിന്നീട് 14 റണ്‍സിന് അഭിഷേക് ശര്‍മയെ മൂന്നാം ഓവറില്‍ ബ്ലെസിങ് മുസരാബാനി പുറത്താക്കി. ശേഷം 13 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗില്ലിനെ റിച്ചാര്‍ഡ് ഗരാവ റാസയുടെ കയ്യിലെത്തിച്ചു. സിംബാബ്‌വേക്കെതിരെ നിര്‍ണായക മത്സരങ്ങളില്‍ ഗില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ഇതോടെ ഒരു മിന്നും നേട്ടമാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 ഇന്റര്‍നാഷണലില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഗില്ലിന് സാധിച്ചത്. ഈ തകര്‍പ്പന്‍ നേട്ടത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ് മുന്നില്‍.
ടി-20ഐ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, എതിരാളി, വര്‍ഷം
വികാട് കോഹ്‌ലി – 231 – ഇംഗ്ലണ്ട് – 2021
ശുഭ്മന്‍ ഗില്‍ – 170 – സിംബാബ്‌വേ – 2024
സൂര്യകുമാര്‍ യാദവ് – 144 – ഓസ്‌ട്രേലിയ – 2023
വിക്കറ്റ് തകരുമ്പോള്‍ രാജസ്ഥാന്‍ റോയല്‍ കോമ്പോയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണും റിയാന്‍ പരാഗും ക്രീസിലെത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ 24 പന്തില്‍ 22 റണ്‍സ് നേടി പുറത്തായപ്പോള്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമാണ് കാണാന്‍ സാധിച്ചത്. 45 പന്തില്‍ നാല് സിക്‌സറും ഒരു ഫോറും അടക്കം 58 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
— Doordarshan Sports (@ddsportschannel) July 14, 2024
സഞ്ജുവിന് ശേഷം ഇറങ്ങിയ ശിവം ദുബെ 12 പന്തില്‍ രണ്ട് സിക്‌സും ഫോറും വീതം അടിച്ച് 26 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. റിങ്കു സിങ് ഒമ്പത് പന്തില്‍ 11 റണ്‍സും നേടി.
സിംബാബ്വേക്ക് വേണ്ടി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് ഗരാവ, ബ്രണ്ടന്‍ മവൂട്ട എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബ്ലെസിങ് മുസാരബാനി രണ്ട് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി
Content Highlight: Shubhman Gill In Record Achievement