കൊല്‍ക്കത്ത: ഈഡന്‍ഗാര്‍ഡനില്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ നിര്‍ണായക സമയത്ത് ധോണിയുടെ ക്യാച്ച് കൈവിട്ട് കൊല്‍ക്കത്തന്‍ താരം ശുഭ്മാന്‍ ഗില്‍. 17.5ാമത്തെ ഓവറില്‍ സ്‌കോര്‍ 29ല്‍ നില്‍ക്കെയാണ് ചെന്നൈ ക്യാപ്റ്റനെ പുറത്താക്കാനുള്ള അവസരം കൊല്‍ക്കത്ത പാഴാക്കിയത്. കുല്‍ദീപ് യാദവായിരുന്നു ഓവര്‍ ചെയ്തിരുന്നത്.
ധോണിയുടെ മികവില്‍ ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തിട്ടുണ്ട്.
നായകന്‍ ധോണി 43 റണ്‍സെടുത്തു പുറത്താകാതെ നിന്നപ്പോള്‍ റെയ്ന 31 ഉം വാട്സണ്‍ 36 ഉം ഡുപ്ലെസിസ് 27 ഉം റായിഡു 21 ഉം റണ്‍സെടുത്തു. ജഡേജ 12 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായി.
ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ വേഗത്തില്‍ റണ്‍സെടുക്കാന്‍ വിഷമിച്ചപ്പോള്‍ തകര്‍പ്പന്‍ ഫോമിലുള്ള ധോണി റണ്‍നിരക്ക് താഴാതെ കാത്തു. 25 പന്തില്‍ നാലു സിക്സറകളുടെ അകമ്പടിയോടെയാണ് ധോണി 43 റണ്‍സ് സ്വന്തമാക്കിയത്.
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്നും പിയൂഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച വിക്കറ്റ് കുല്‍ദീപ് യാഗവ് സ്വന്തമാക്കി.
എട്ടുകളിയില്‍ നിന്ന് ആറുവിജയങ്ങളോടെ ലീഗില്‍ ഒന്നാമതാണ് ചെന്നൈ. നാലുവീതം ജയവും തോല്‍വിയുമായി നാലാംസ്ഥാനത്താണ് കൊല്‍ക്കത്ത.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെടുത്തിട്ടുണ്ട്.