[]ബോളിവുഡില്‍ അഭിനയിക്കാന്‍ സമയം കിട്ടുന്നില്ലെന്നും മനപൂര്‍വം ബോളിവുഡിനെ അവഗണിക്കുകയല്ലെന്നും സൗത്ത് ഇന്ത്യന്‍ താരം ശ്രുതി ഹാസന്‍.
എന്റെ കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. എല്ലാ ഭാഷകളിലും എന്റെ സാന്നിധ്യം അറിയിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ തിരക്ക് കാരണം പല സിനിമകളും ഒഴിവാക്കേണ്ടി വരികയാണ്.[]
ജോലി ചെയ്യാന്‍ പ്രത്യേകം സ്ഥലമുണ്ടെന്നും ഞാന്‍ കരുതുന്നില്ല. സൗത്തില്‍ തന്നെ കരാര്‍ ചെയ്ത പല സിനിമകളും തീര്‍ക്കാനുണ്ട്. അതുകൊണ്ടാണ് ബോളിവുഡില്‍ കൂടൂതല്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കാത്തത്.- ശ്രുതി പറയുന്നു.
2000ത്തില്‍ ബോളിവുഡില്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ ഹേ റാം എന്ന ചിത്രത്തിലായിരുന്നു ശ്രുതിയുടെ അരങ്ങേറ്റം. 2009 ല്‍ ലക്ക് എന്ന ചിത്രത്തിലൂടെ തന്റെ സാന്നിധ്യം ശ്രുതി വീണ്ടും അറിയിച്ചു.
2011 ല്‍ മധുര്‍ ബന്താര്‍ക്കര്‍ സംവിധാനം ചെയത് ദില്‍ തോ ബച്ചാ ഹേ ജിയിലും ശ്രുതി വേഷമിട്ടു. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
എന്നാല്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രഭുദേവയുടെ രാമയ്യ വസ്ത വയ്യയിലും നിഖില്‍ അദ്വാനിയുടെ ഡീ ഡേയിലും ഏറെ പ്രതീക്ഷയുണ്ട് ശ്രുതിക്ക്.
ബോളിവുഡിലെ തന്റെ യാത്ര ഇനിയും തുടരുമെന്നും രണ്ടു ചിത്രവും ഒരേ ദിവസം തന്നെ റിലീസ് ആകുന്നതില്‍ ഏറെ ത്രില്ലിലാണെന്നും ശ്രുതി പറയുന്നു.