| Wednesday, 31st May 2023, 9:16 pm

വളരെ സെൻസിറ്റീവ് ആയ ഒരു കണ്ടന്റാണ് നീരജയുടേത്, അത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്: ശ്രുതി രാമചന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ സെൻസിറ്റീവ് ആയിട്ടുള്ള കഥയാണ് നീരജ എന്ന ചിത്രം പറയുന്നതെന്ന് നടി ശ്രുതി രാമചന്ദ്രൻ. കഥ കേട്ടപ്പോൾ തന്നെ ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് തനിക്ക് തോന്നിയെന്ന് താരം പറഞ്ഞു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സാംസാരിക്കുകയായിരുന്നു ശ്രുതി.

‘നീരജയുടെ കഥകേട്ടപ്പോൾ എനിക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. കാരണം നമുക്ക് ചുറ്റും അത്തരം ആളുകളാണ്. അതുകൊണ്ട്തന്നെ ഈ കഥ കേട്ടപ്പോൾത്തന്നെ എനിക്ക് നോ പറയാൻ കഴിഞ്ഞില്ല. ഈ ചിത്രം വളരെ സെൻസിറ്റീവ് ആയിട്ടുള്ളതാണ്. ഇതിൽ സത്യസന്ധമായ ധാരാളം എലെമെന്റുകൾ ഉണ്ട്. അതുപോലെതന്നെ ഈ ചിത്രത്തെ ഞങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന രീതിയും വളരെ സെൻസിറ്റീവാണ്. ചിത്രം മുന്നോട്ട് വെക്കുന്നത് സമൂഹം ചർച്ചചെയ്യപ്പെടേണ്ട വിഷയവുമാണ്,’ ശ്രുതി പറഞ്ഞു.

സമൂഹത്തിൽ ഒരു വിധവയായ സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമാണ് നീരജയെന്നും ഒരു കന്നഡ ചിത്രത്തിന്റെ റീമേക്ക് ആണ് നീരജയെന്നും ശ്രുതി പറഞ്ഞു.

‘സമൂഹത്തിൽ ഒരു വിധവയായ സ്ത്രീ നേരിടുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ചർച്ച ചെയ്യുന്ന ചിത്രമാണ് നീരജ. നതിചാർമി എന്ന കന്നഡ ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം. ആ സിനിമയുടെ നിർമാതാക്കൾ തന്നെയാണ് നീരജയും നിർമിച്ചിരിക്കുന്നത്. ഒരു സ്ത്രീ അവളുടെ മാനസികവും ശാരീരികവുമായ ആവശ്യങ്ങളെപ്പറ്റി പറയുമ്പോൾ സമൂഹം അതിനെ എങ്ങനെ കാണുന്നു എന്നുള്ള വിഷയമാണ് നീരജ ചർച്ച ചയ്യുന്നത്. ഇത് ഒരു പെണ്ണിന്റെ കഥയാണ് പക്ഷെ ഇത് പുരുഷന്മാർക്കും സഭാവിച്ചേക്കാമെന്നുള്ളത് ഞാൻ നിരസിക്കുന്നില്ല, ,’ ശ്രുതി പറഞ്ഞു.

രാജേഷ് കെ. രാമൻ രചനയും സംവിധാനാവും നിർവഹിക്കുന്ന ചിത്രമാണ് നീരജ. ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ, കലേഷ് എന്നിവരാണ് ചിത്രത്തിലെ മാറ്റ് താരങ്ങൾ.

Content highlights: Shruthi Ramachandran on Neeraja movie

We use cookies to give you the best possible experience. Learn more