“താരെ സമീന്‍ പര്”, “ഘജിനി”, “3 ഇഡിയറ്റ്സ്” തുടങ്ങിയ ആമിര്‍ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ദീപാവലി ഷാരൂഖ് ഖാനും ഈദ് സര്‍മാന്‍ ഖാനും വലിയ നേട്ടങ്ങളാണ് ഉണ്ടാക്കികൊടുത്തത്. ന്യൂ-ഇയര്‍ ചിത്രമായ പി.കെയുടെ ട്രയിലര്‍ ഇന്ന് പുറത്തിറങ്ങി.
ഷാരൂഖ് ഖാന് ചിത്രമായി 2008 ല്‍ പുറത്തിറങ്ങിയ “റബ് നെ ബനാ ദി ജോഡി” ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. “റബ് നെ ബനാ ദി ജോഡി”യുടെ പ്രദര്‍ശനത്തിന് മുമ്പ് ഷാരൂഖ് ഖാന് കട്ടൗട്ടുകള്‍ വച്ചത് പോലെ ആമിര്‍ ഖാനും “ഘജിനി”യുടെ കട്ടൗട്ടുകള്‍ വയ്ക്കുന്നുണ്ട്. ഇത് വെറും യാദൃശ്ചികം മാത്രമാണെന്നാണ് ആമിര്‍ പറയുന്നത്.
ഇത് വെറും യാദൃശ്ചികമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാനും ഷാരൂഖും ഒരേസമയത്താണ് ഏറ്റുമുട്ടുന്നതെന്നും. ക്രിസ്തുമസിനാണ് ഞാന്‍ എന്റെ ചിത്രം പുറത്തിറക്കുന്നതെന്നും ആമിര്‍ ഖാന് പറഞ്ഞു.
“എന്റെ ചിത്രത്തിന്റെ ട്രയിലര്‍ ആദ്ദേഹത്തിന്റെ ചിത്രത്തിന്റെ കൂടെ ചേര്‍ത്തതിലൂടെ ഷാരൂഖിന്റെ പ്രശസ്തി എനിക്ക് പ്രയോജനമായിട്ടുണ്ട്. എന്റെ ചിത്രം എന്തായാലും വിജയിക്കും.” – ആമിര്‍ വ്യക്തമാക്കി.