| Saturday, 29th August 2020, 3:22 pm

വില്ലന്‍ വേഷത്തില്‍ നയന്‍താരയ്ക്ക് പകരം ശ്രിയ ശരണോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബോളിവുഡ് സിനിമ അന്ധാധുനിന്റെ തെലുഗു റീമേക്ക് ഒരുങ്ങുന്നുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. നടന്‍ നിതിന്‍ നായകനായെത്തുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിമിയുടെ റോളിലേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നു വന്നിരുന്നത്.

ഹിന്ദിയില്‍ നടി തബു അവിസ്മരണീയമാക്കിയ ഈ കഥാപാത്രം തെലുങ്കിലെത്തുമ്പോള്‍ നയന്‍താരയെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ ഒരു വില്ലന്‍ വേഷം ചെയ്യാന്‍ നയന്‍താര താല്‍പര്യപ്പെടുന്നില്ലെന്നാണ് അണിയറയില്‍ നിന്നും വന്ന സൂചനകള്‍.

ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ ഒരു താരത്തെ തേടുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ നയന്‍താരയ്ക്ക് പകരമായി ശ്രിയ ശരണിനെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ സംവിധായകന്‍ ശ്രിയയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേ സമയം ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമോന്നും നടന്നിട്ടില്ല.

നയന്‍താര, ഇല്യാന ഡിക്രൂസ്, രമ്യ കൃഷ്ണന്‍ എന്നിവരെയയാരുന്നു തബുവിന്റെ വേഷത്തിലേക്ക് ഉയര്‍ന്നു കേട്ട പേരുകള്‍.

ആയുഷ്മാന്‍ ഖുറാനയുടെ റോളിലേക്ക് നടന്‍ നിതിനാണെത്തുന്നത്. നിതിന്റെ പിതാവ് സുന്ദര്‍ റെഡ്ഡിയാണ് അന്ധാധുനിന്റെ തെലുഗു പകര്‍പ്പവകാശം വാങ്ങിയിരിക്കുന്നത്.

ബോക്സ് ഓഫീസ് വിജയത്തോടൊപ്പം നിരൂപക പ്രശംസയും നേടിയ ബോളിവുഡ് ചിത്രമായിരുന്നു അന്ധാധുന്‍. ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്തേ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിലെ തബുവിന്റെ നെഗറ്റീവ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more