കുറഞ്ഞ സിനിമകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശ്രിത ശിവദാസ്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ശ്രിത തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
2021ല്‍ പുറത്തിറങ്ങിയ സണ്ണി എന്ന ജയസൂര്യ ചിത്രത്തിലും ശ്രിത അഭിനയിച്ചിരുന്നു. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് എത്തിയ സിനിമ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു റിലീസ് ചെയ്തത്. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സണ്ണി സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ശ്രിത ശിവദാസ്.
‘സണ്ണി മൂവിയുടെ ഷൂട്ട് തുടങ്ങിയതിന് ശേഷമായിരുന്നു രഞ്ജിത് സാര്‍ എന്നെ വിളിച്ചിരുന്നത്. ഇതാണ് കഥാപാത്രമെന്ന് വിളിച്ചപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ജയേട്ടന്റെ നൂറാമത്തെ സിനിമയാണെന്നും പറഞ്ഞു. ക്വാറന്റൈന്‍ ബേസ് ചെയ്തിട്ടുള്ള ഒരു സിനിമയായിരുന്നു അത്.
ജയേട്ടനായിരുന്നു സിനിമയില്‍ മെയിനായി വന്നിരുന്നത്. വേറെ കഥാപാത്രങ്ങളുടെ മുഖം വന്നിരുന്നില്ല. പിന്നെ വരുന്ന ഒരു ക്യാരക്ടറാണ് എന്റെ അതിഥി എന്ന കഥാപാത്രം. അതിഥി മുഖം മുഴുവനായി റിവീല്‍ ചെയ്യുന്നില്ല. മാസ്‌കിട്ടിട്ടാണ് വരുന്നത്. ക്വാറന്റൈന്‍ ഇരിക്കുന്നതായാണ് കാണിക്കുന്നത്.
ഡീറ്റെയില്‍സെല്ലാം രഞ്ജിത് സാര്‍ പറഞ്ഞു തന്നിരുന്നു. പിന്നെ ഞാന്‍ ഈയൊരു ടീമിന്റെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ടായിരുന്നു. ജയേട്ടന്റെയും രഞ്ജിത്ത് ശങ്കറിന്റെയും കോമ്പോ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ അതിന്റെയൊരു ഭാഗമാകുകയെന്നത് സന്തോഷമുള്ള കാര്യമായിരുന്നു.
പിന്നെ ജയേട്ടന്റെ കൂടെ സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ ആയതും സന്തോഷം നല്‍കിയ കാര്യമായിരുന്നു. സിനിമയില്‍ എന്റെ പകുതി മുഖമാണ് കാണിക്കുന്നത്. എങ്കിലും ഒരുപാട് റെസ്‌പോണ്‍സ് കിട്ടിയിരുന്നു. സിനിമയുടെ എഡിറ്റിങ് കഴിഞ്ഞ് കണ്ടയുടനെ തന്നെ ജയേട്ടന്‍ എന്നെ വിളിച്ചിരുന്നു.
അദ്ദേഹം പറഞ്ഞത് ‘ഒരുപാട് ഇഷ്ടപ്പെട്ടു. കണ്ണ് നിറഞ്ഞു പോയി അത് കണ്ടിട്ട്. എല്ലാ ആശംസകളും നേരുന്നു’ എന്നായിരുന്നു. അദ്ദേഹം എന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. എന്തുകൊണ്ടും അതിഥിയെന്ന ആ അതിഥിവേഷം എനിക്ക് ഒരുപാട് അപ്രീസിയേഷന്‍ കൊണ്ടുവന്നു തന്നിരുന്നു,’ ശ്രിത ശിവദാസ് പറയുന്നു.
Content Highlight: Shritha Sivadas Talks About Jayasurya’s Sunny Movie