Entertainment
'എന്റെ അടുത്ത സിനിമ ലാലേട്ടനൊപ്പം' പ്രഖ്യാപനവുമായി ശ്രീകുമാര്‍ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 12, 07:30 am
Friday, 12th January 2024, 1:00 pm

മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഹൈപ്പില്‍ വന്ന സിനിമയായിരുന്നു 2018ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ നായകനായ ഒടിയന്‍. നിരവധി പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമ കൂടിയാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ഒടിയനില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, കൈലാഷ്, ഇന്നസെന്റ്, സിദ്ദീഖ് തുടങ്ങി വന്‍ താരനിര ഉണ്ടായിരുന്നു. ഒടിയന് ശേഷം മോഹന്‍ലാലിനൊപ്പമുള്ള അടുത്ത സിനിമയുടെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.

‘എന്റെ അടുത്ത സിനിമ ലാലേട്ടനൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്.
ഫോട്ടോയുടെ കമന്റ് ബോക്‌സില്‍ നിരവധിപേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിട്ടുണ്ട്. ‘ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പോലെ നല്ലൊരു സിനിമയുമായി വരാനാകട്ടെ’, ‘ഞങ്ങള്‍ക്ക് നെഞ്ചും വിരിച്ച് ഇറങ്ങാന്‍ ഒരവസരം കൂടി’. എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ.

എന്നാല്‍ ഇതൊരു ആഡ് ഫിലിം ഷൂട്ടാണെന്നും ചിലര്‍ പറയുന്നു. ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ അന്ന് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഒടിയന്‍ മാണിക്യന്റെ കഥ പറഞ്ഞ ചിത്രം ആദ്യദിനം റെക്കോഡ് കളക്ഷന്‍ ഇട്ടിരുന്നു. എന്തായാലും ശ്രീകുമാറിന്റെ പുതിയ അപ്‌ഡേറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

Content Highlight: Shrikumar Menon Announce his next movie with Mohanlal