അനിശ്ചിതത്വം നീങ്ങി; ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ അനുമതി
Sridevi's Death
അനിശ്ചിതത്വം നീങ്ങി; ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th February 2018, 2:44 pm

ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ പപ്ലിക് പ്രൊസിക്യൂട്ടറുടെ അനുമതി. ബര്‍ദുബൈയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

അനുമതി പത്രം തയാറായിട്ടുണ്ടെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. അത് കോണ്‍സുലേറ്റിലെത്തി വാങ്ങിയാലുടന്‍ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാകും.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എംബാം ചെയ്യുന്നതടക്കമുള്ള നടപടികള്‍ അല്‍പസമയത്തിനകം പൂര്‍ത്തിയാക്കും. ഇന്ന് തന്നെ മുംബൈയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന് മൃതദേഹത്തെ അനുഗമിക്കാന്‍ സാധിക്കുമോ എന്ന വിവരം വ്യക്തമല്ല.