[]ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഷൂട്ടിങില്‍ ഇന്ത്യ ഒരു വെള്ളി മെഡല്‍ കൂടി നേടി. വനിതകളുടെ ഡബിള്‍ ട്രാപ്പ് വിഭാഗത്തില്‍ ഷൂട്ടര്‍ ശ്രേയസി സിംഗ് ആണ് വെള്ളി മെഡല്‍ നേടിയത്. ബ്രിട്ടന്റെ കാര്‍ലോട്ടെ കെര്‍വുഡാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്.
കാര്‍ലോട്ടെ കെര്‍വുഡ് 94 പോയിന്റും ശ്രേയസി 92 പോയിന്റും നേടി. ഗെയിംസിലെ ഗ്ലാമര്‍ ഇനമായ അത്‌ലെറ്റിക് മത്സരങ്ങള്‍ക്ക് ഇന്ന് തുടങ്ങുമ്പോള്‍ ലോംങ്ജംമ്പില്‍ മലയാളി താരം മയൂഖ ജോണി ഇന്ന് മത്സരത്തിനിറങ്ങും. പുരുഷ വിഭാഗം 5000 മീ ഫൈനല്‍,പുരുഷ-വനിത മാരത്തണ്‍, വനിതാ ലോങ്ജംമ്പ് എന്നിവയും ഇന്ന് നടക്കും.
ഗെയിംസ് നാലാംദിവസത്തിലേക്ക് കടക്കുമ്പോള്‍ അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 18 മെഡലുകള്‍ നേടി ഇന്ത്യ മെഡല്‍പ്പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.