ഇന്ത്യന്‍ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യര്‍ ക്രിക്കറ്റിലെ ലോങ്ങ് ഫോര്‍മാറ്റ് കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ്. ഫോര്‍മാറ്റ് തുടരാനുളള ആഗ്രഹക്കുറവും താരം പ്രകടിപ്പിച്ചു. ടെസ്റ്റ് ‘ബോറടിക്കുന്നു’ എന്നാണ് അയ്യര്‍ പ്രസ്താവിച്ചത്.
രഞ്ജി ട്രോഫിയില്‍ മുംബൈ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിനുശേഷമാണ് അയ്യര്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. ഫോര്‍മാറ്റില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നത് പരിമിതമായ അവസരം ആണെങ്കിലും ഏഴ് ബൗണ്ടറികളോടെ താരം 48 റണ്‍സ് നേടിയിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് വൈഡ് ലൈനിലെ ഷോര്‍ട്ട് ഡെലിവറി താരം കളിക്കുന്നു, അത് ‘നെഗറ്റീവ് ഷോട്ട്’എന്നു പറയുന്നു.
കഴിഞ്ഞ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ശ്രേയസ് അയ്യര്‍ തന്റെ അഗ്രസീവ് ഗെയിം അപ്രോച്ചിനെ കുറിച്ച് അടിവരയിട്ടു പറഞ്ഞിരുന്നു.
‘ഏതു സാഹചര്യത്തിലും ഞാന്‍ ആക്രമണ രീതിയാണ് സ്വീകരിക്കുന്നത്, തുടക്കത്തില്‍ തന്നെ ഉണ്ടാകുന്ന ബൗളിങ് പ്രതിരോധം മറികടന്ന് ടീമിനെ ഒരു ഘട്ടത്തില്‍ എത്തിക്കുന്നതാണ് എന്റെ ലക്ഷ്യം. അതാണ് എന്റ മനോഭാവം. ഞാന്‍ അതില്‍ സ്റ്റക് ആണ്. ഫൈനല്‍ സ്‌കോര്‍ പരിഗണിക്കാതെ ഞാന്‍ സന്തുഷ്ടനാണ്,’ അയ്യര്‍ പറഞ്ഞു.
‘എന്നെ പ്രതിരോധത്തില്‍ ആക്കാന്‍ അവര്‍ ബൗള്‍ ചെയ്തു ഷോട്ട് ബോളുകള്‍ ഇറങ്ങിയെങ്കിലും അത് ഞാന്‍ ബൗണ്ടറികള്‍ ആക്കി മാറ്റി. അവരുടെ സമീപനം കാരണം എനിക്ക് സ്‌ട്രോക്കുകള്‍ കളിക്കേണ്ടി വന്നു. പന്ത് വിട്ടു കളയുന്നത് എന്നെ ബോറടിപ്പിക്കും, അതിനാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ ആക്രമണ ഷോട്ടുകള്‍ തെരഞ്ഞെടുത്തു,’ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനെതിരായ ടി ട്വന്റി പരമ്പരയില്‍ കളിക്കാന്‍ താരത്തിന് കഴിഞ്ഞില്ലായിരുന്നു രഞ്ജി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി മികച്ച സംഭാവന നല്‍കിയാണ് താരം ടീമില്‍ തിരിച്ചെത്താനുള്ള അഭ്യര്‍ത്ഥന തന്റെ പ്രകടനത്തിലൂടെ പറയുകയാണ്.
Content Highlight: Shreyas Iyer underlined his aggressive game approach