| Saturday, 20th March 2021, 1:06 pm

അയ്യര്‍ ദി ക്യാപ്റ്റന്‍; ഡല്‍ഹി ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ തുടരും

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: വരാനിരിക്കുന്ന ഐ.പി.എല്‍ സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ ശ്രേയസ് അയ്യര്‍ തന്നെ നയിക്കും. നേരത്തെ സ്റ്റീവ് സ്മിത്ത് ടീമിലെത്തിയതോടെ അയ്യരുടെ ക്യാപ്റ്റന്‍സി നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്മിത്ത് ഉപദേശകനായി അയ്യരുടെ കൂടെയുണ്ടാകുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സി.ഇ.ഒ വിനോദ് ബിഷ്ട് പറഞ്ഞു.

‘2019 ല്‍ അയ്യരുടെ കീഴില്‍ ടീം മൂന്നാം സ്ഥാനത്തെത്തി. 2020 ല്‍ ഫൈനലിലും. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു,’ ബിഷ്ട് പറഞ്ഞു.

അജിങ്ക്യ രഹാനെ, ആര്‍. അശ്വിന്‍, സ്റ്റീവ് സ്മിത്ത് തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പരിചയസമ്പത്ത് അയ്യര്‍ക്ക് പകര്‍ന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അശ്വിനെക്കൂടാതെ അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര എന്നീ സ്പിന്നര്‍മാരും ഡല്‍ഹിയ്ക്കുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shreyas Iyer to remain captain of Delhi Capitals in IPL 2021

Latest Stories

We use cookies to give you the best possible experience. Learn more