ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയും ഇന്ത്യ ബിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഇന്ത്യ ഡിയുടെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 349 റണ്‍സിനാണ് ടീം ഓള്‍ ഔട്ട് ആത്. മത്സരത്തില്‍ ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്.
101 പന്തില്‍ 106 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് താരം തന്റെ ആദ്യ ദുലീപ് ട്രോഫി സെഞ്ച്വറി നേടിയത്. ഇതോടെ ടീം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത് എന്നാണ് താരം പറഞ്ഞത്.
‘അവനെക്കുറിച്ച് നിങ്ങള്‍ക്ക് ഇനി എന്ത് പറയാന്‍ കഴിയും? അവന്‍ എത്ര വൃത്തിയായി പന്ത് അടിക്കുന്നുവെന്ന് കാണാന്‍ കഴിന്നുന്നതാണ്, അതും ഒരു റെഡ് ബോള്‍ ഫോര്‍മാറ്റില്‍. ഈ ഫോര്‍മാറ്റില്‍ നിങ്ങള്‍ സാധാരണയായി പരിചയമില്ലാത്ത പ്രകടനമല്ല കാഴ്ചവെച്ചത്. സ്പിന്നര്‍മാര്‍ക്കെതിരെ വളരെ ശ്രദ്ധയോടെയാണ് സഞ്ജു കളിച്ചത്. ഡഗൗട്ടില്‍ നിന്നുള്ള അവന്റെ ബാറ്റിങ് ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു,’ ശ്രേയസ് അയ്യര്‍ സഞ്ജുവിനെക്കുറിച്ച് പറഞ്ഞു.
നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ അഭിമന്യു ഈശ്വറിന്റെ സെഞ്ച്വറിയിലാണ് ടീം മിന്നും സ്‌കോര്‍ ഉയര്‍ത്തിയത്. 116 റണ്‍സാണ് താരം അടിച്ചെടുത്തത്. നിലവില്‍ വാഷിങ്ടണ്‍ സുന്ദര്‍ 39 റണ്‍സിലും രാഹുല്‍ ചഹര്‍ പൂജ്യം റണ്‍സിലുമാണ്.
Content Highlight: Shreyas Iyer Talking About Sanju Samson