സമ്മര്‍ദത്തെ ഒരു അവസരമായാണ് കാണുന്നത്: ശ്രേയസ് അയ്യര്‍
Sports News
സമ്മര്‍ദത്തെ ഒരു അവസരമായാണ് കാണുന്നത്: ശ്രേയസ് അയ്യര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th June 2024, 9:03 am

ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റ് ആണ് ഇന്ത്യയ്ക്കുള്ളത്.

കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഏഴ് പോയിന്റാണ് ഇന്ത്യയ്ക്ക് ഉള്ളത്. സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം അഫ്ഗാനിസ്ഥാനോടാണ്. വെസ്റ്റ് ഇന്ഡീസിലെ കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസിലാണ് മത്സരം നടക്കുന്നത്.

എന്നാല്‍ ലോകകപ്പ് ടീമില്‍ എത്തിയില്ലെങ്കിലും തന്റെ പ്രകടനങ്ങളില്‍ സമ്മര്‍ദത്തെ കൈകാര്യം ചെയ്യുന്നതിനെകുറിച്ച് സംസാരിക്കുകയാണ് ശ്രേയസ് അയ്യര്‍. മാന്‍സ് വേള്‍ഡ് ഇന്ത്യയില്‍ സംസാരിക്കുകയായിരുന്നു താരം.

‘സമ്മര്‍ദത്തെ ഒരു അവസരമായാണ് ഞാന്‍ കാണുന്നത്. എന്റെ വയറ്റില്‍ ചിത്രശലഭങ്ങള്‍ ഉള്ളത് പോലെ തോന്നും, അതേസമയം എതിരാളികള്‍ക്കും അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം. ആരും അജയ്യരല്ല. എന്നാല്‍ ഞാന്‍ എന്നോട് തന്നെ പറയുന്ന ഒരു കാര്യം, നിങ്ങള്‍ സ്വയം വിശ്വസിക്കുകയാണെങ്കില്‍ എന്തും സാധ്യമാണ്. ഞാന്‍ വളരെയധികം അഭിവൃദ്ധിപ്പെടുന്ന ഒരു കാര്യമാണിത്. അത് എന്നെ പല സോണുകളിലെയും വെല്ലുവിളികള്‍ സ്വീകരിക്കുന്നതിന് പ്രാപ്തനാക്കും, ഞാന്‍ ബ്ലൈന്‍ഡറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു,’ ശ്രേയസ് പറഞ്ഞു.

2024 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് മികച്ച രീതിയില്‍ ടീമിനെ നയിച്ച് കിരീടത്തില്‍ എത്തിച്ചിരുന്നു.

ഇന്ത്യക്കുവേണ്ടി ഏകദിനത്തില്‍ 59 മത്സരങ്ങളിലെ 54 ഇന്നിങ്‌സ് കളിച്ച അയ്യര്‍ 2383 റണ്‍സ് നേടിയിട്ടുണ്ട്. 128 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്. ടി-ട്വന്റി ഇന്റര്‍നാഷണല്‍ 51 മത്സരങ്ങളിലെ 47 ഇന്നിങ്‌സില്‍ 1104 റണ്‍സും താരത്തിന് ഉണ്ട്.

 

Content Highlight: Shreyas Iyer Talking About Pressure Situations