| Tuesday, 17th January 2023, 3:25 pm

ഇന്ത്യക്ക് എട്ടിന്റെയല്ല പതിനാറിന്റെ പണി; ഏകദിനത്തിന്റെ രാജകുമാരന്‍ പുറത്തേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്തുകൊണ്ടായിരുന്നു ഇന്ത്യ 2023 ഒ.ഡി.ഐ ക്യാമ്പെയ്ന്‍ റോയലായി ആരംഭിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് കളിയും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യക്ക് മുമ്പിലുള്ള അടുത്ത കടമ്പ. പാകിസ്ഥാനെ തകര്‍ത്തെത്തിയ ന്യൂസിലാന്‍ഡിനോട് മൂന്ന് വീതം ഏകദിനവും ടി-20യും ഇന്ത്യ കളിക്കും.

എന്നാല്‍ ഏകദിന പരമ്പരക്ക് മുമ്പ് വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യക്കിപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. സൂപ്പര്‍ താരവും യങ് സെന്‍സേഷനുമായി ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.

പുറം ഭാഗത്തേറ്റ പരിക്കിന് പിന്നാലെ അയ്യര്‍ പരമ്പരയില്‍ നിന്നും പുറത്തായെന്നും രജത് പാടിദാറിനെ പകരക്കാരനായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ പുതുക്കിയ ഏകദിന ടീം :

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രജത് പാടിദാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, ഉമ്രാന്‍ മാലിക്.

ജനുവരി 18നാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ജനുവരി 21ന് പരമ്പരയിലെ രണ്ടാം മത്സരവും ജനുവരി 24ന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് മൂന്നാം മത്സരവും നടക്കും.

ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര നടക്കുന്നത്.

Content Highlight: Shreyas Iyer rules out from India vs New Zealand ODI series

We use cookies to give you the best possible experience. Learn more