| Monday, 22nd April 2024, 2:20 pm

കളി മാറ്റിയത് ആ അവസാന പന്ത്, 'ഒരു കാര്യം മാത്രമാണ് ഞാന്‍ അവരോട് പറഞ്ഞത്'; വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത 1 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.

അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ 7 പന്തില്‍ 20 റണ്‍സ് നേടിയ കരണ്‍ ശര്‍മ ആര്‍.സി.ബിയെ വിജയത്തിന് തൊട്ടരികില്‍ എത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ 21 റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ മൂന്ന് സിക്സറുകള്‍ പറത്തിയാണ് ശര്‍മ ടീമിന് പ്രതീക്ഷ നല്‍കിയത്.

പക്ഷേ അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ സ്റ്റാര്‍ക്കിന് റിട്ടേണ്‍ ക്യാച്ച് കൊടുത്തു മടങ്ങുകയായിരുന്നു ശര്‍മ. പിന്നീട് വന്ന ലോക്കി ഫെര്‍ഗൂസന്‍ ഡബിള്‍സിന് ശ്രമിച്ചെങ്കിലും സാള്‍ട്ടിന്റെ സൂപ്പര്‍മാന്‍ സ്റ്റമ്പിങ്ങില്‍ ബംഗളൂരു തോല്‍വി സമ്മതിക്കുകയായിരുന്നു.

എന്നാല്‍ അവസാന പന്ത് എറിയുന്നതിന് മുന്നെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എല്ലാ ഫീല്‍ഡര്‍മാര്‍ക്കും ഒരു നിര്‍ദേശം നല്‍കിയിരുന്നു.

‘അവസാന പന്ത് എറിയുന്നതിന് മുമ്പ് ഞാന്‍ ഫീല്‍ഡര്‍മാരോട് ഒരു കാര്യം മാത്രമാണ് ആവിശ്യപ്പെട്ടത്. എന്ത് സംഭവിച്ചാലും പന്ത് കീപ്പര്‍ എന്‍ഡില്‍ എറിയണം എന്നായിരുന്നു,’ അയ്യര്‍ പറഞ്ഞു.

സത്യത്തില്‍ മത്സരത്തില്‍ നിര്‍ണായകമായ ആ പന്ത് തന്നെയാണ് കൊല്‍ക്കത്തയുടെ വിജയത്തിന് കാരണം. അതില്‍ സാള്‍ട്ടിന്റെ തകര്‍പ്പന്‍ ഫുള്‍ സ്ട്രക്ച് സ്റ്റമ്പിങ്ങും മികച്ച കാപ്റ്റന്‍സിയും ഏറെ വിലപ്പെട്ടതായിരുന്നു.

തുടക്കത്തില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയ ആര്‍.സി.ബി മധ്യ ഓവറുകളില്‍ നഷ്ടപ്പെട്ട് സമ്മര്‍ദത്തില്‍ ആവുകയായിരുന്നു. വില്‍ ജാക്സ് 32 പന്തില്‍ 55 റണ്‍സും രജത് പടിദാര്‍ 23 പന്തില്‍ 52 റണ്‍സും ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ 25 റണ്‍സ് നേടി ടീമിന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ തോല്‍വിയോടെ ബെംഗളൂരു ഏഴ് മത്സരങ്ങള്‍ തോല്‍വി വഴങ്ങി പോയിന്റ് പട്ടികയില്‍ അവസാനമാണ്.

Content Highlight: Shreyas Iyer revealed the strategy that led Kolkata to victory

We use cookies to give you the best possible experience. Learn more