| Wednesday, 17th April 2024, 2:02 pm

രാജസ്ഥാനോട് തോറ്റു, ശ്രേയസ് അയ്യര്‍ക്ക് എട്ടിന്റെ പണി കിട്ടിത്തുടങ്ങി; കണ്ടക ശനി കൊല്‍ക്കത്തയേയും കൊണ്ടേ പോകൂ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റിന്റെ അവിശ്വസനീയ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 223 എന്ന സ്‌കോറാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ സഞ്ജുവിന്റെ പട ഐതിഹാസികമായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

തോല്‍വിക്ക് പുറകെ വമ്പന്‍ തിരിച്ചടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ 12 ലക്ഷം രൂപയാണ് താരത്തിന് പിഴ വന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ഒരു ഓവര്‍ എറിഞ്ഞു തീര്‍ക്കാത്തതിനാല്‍ ആണ് താരത്തിന് പിഴ ലഭിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരയ്ന്‍ നേടിയ അതിഗംഭീര സെഞ്ച്വറിയാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. നരയ്ന്‍ 56 പന്തില്‍ നിന്ന് 6 സിക്സും 13 ഫോറും ഉള്‍പ്പെടെ 106 റണ്‍സ് ആണ് നേടിയത്. 194.64 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

മറുപടി ബാറ്റിങ്ങില്‍ വിജയസാധ്യത മങ്ങിയപ്പോള്‍ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ ഐതിഹാസികമായ പ്രകടനത്തിലൂടെയാണ് രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. 60 പന്തില്‍ 6 സിക്സും 9 ഫോറും ഉള്‍പ്പെടെ 106* റണ്‍സാണ് ബട്ലര്‍ അടിച്ചുകൂട്ടിയത്.

Content Highlight: Shreyas Iyer Punished For Slow Over Rate

We use cookies to give you the best possible experience. Learn more