| Monday, 27th May 2024, 1:42 pm

കപ്പ് കിട്ടിയാൽ അയ്യരും മെസിയും ഒരേപോലെയാ, കൊൽക്കത്തയിലും അർജന്റീനൻ തരംഗം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ മൂന്നാം കിരീടം നേടിയിരുന്നു.

ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.3 ഓവറിൽ 113 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 10.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

കൊൽക്കത്തയുടെ ബൗളിങ്ങിൽ ആന്ദ്രേ റസൽ മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും വൈഭവ് അരോര, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോൾ ഹൈദരാബാദ് ബാറ്റിങ് തകർന്നടിയുകയായിരുന്നു.

23 പന്തിൽ 20 റൺസ് നേടിയ എയ്ഡൻ മർക്ക്രം ആണ് ഹൈദരാബാദ് ബാറ്റിങ്ങിലെ ടോപ് സ്‌കോറർ. ബാക്കിയുള്ള താരങ്ങൾക്കൊന്നും 20 റൺസിന്‌ മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല.

അതേസമയം 26 പന്തിൽ പുറത്താവാതെ 52 റൺസ് നേടിയ വെങ്കിടേഷ് അയ്യരുടെ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയെ വിജയത്തിൽ എത്തിച്ചത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. അഫ്ഗാൻ സൂപ്പർതാരം റഹ്‌മാനുള്ള ഗുർബാസ് 32 പന്തിൽ 39 റൺസും നേടി ജയത്തിൽ നിർണായകമായി.

നൈറ്റ് റൈഡേഴ്‌സ് കിരീടം ഉയർത്തുമ്പോഴുള്ള കൊൽക്കത്ത നായകൻ ശ്രേയസ് ഉയർ നടത്തിയ സെലിബ്രേഷൻ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2022ലെ ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജന്റീന കിരീടം നേടുമ്പോൾ സൂപ്പർതാരം ലയണൽ മെസി നടത്തിയ ഐക്കോണിക് സെലിബ്രേഷനാണ് കൊൽക്കത്ത നായകൻ നടത്തിയത്.

ഈ സീസണിൽ സർവ മേഖലയിലും ആധിപത്യം പുലർത്തി കൊണ്ടാണ് കൊൽക്കത്ത കിരീടം ഉയർത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ 14 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയവും മൂന്നു തോൽവിയും അടക്കം ഒന്നാം സ്ഥാനത്തോടെ രാജകീയമായാണ് ശ്രേയസും സംഘവും പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നത്.

ബാറ്റിങ്ങിലും മിന്നും പ്രകടനമായിരുന്നു അയ്യർ നടത്തിയത്. രണ്ട് അർധസെഞ്ച്വറികൾ ഉൾപ്പെടെ 351 റൺസാണ് ശ്രേയസ് അടിച്ചെടുത്തത്. 32.24 ആവറേജിലും 146.86 സ്ട്രൈക്ക് റേറ്റിലുമാണ്‌ കൊൽക്കത്ത നായകൻ ബാറ്റ് വീശിയത്.

Content Highlight: Shreyas iyer lift trophy celebration video viral

Latest Stories

We use cookies to give you the best possible experience. Learn more