ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന 2024 ഐ.പി.എല്‍ പ്ലേയോഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 19.3 ഓവറില്‍ 159 റണ്‍സിന് തകരുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 13.4 ഓവറില്‍ 164 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വെങ്കിടേഷ് അയ്യരുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലാണ് കൊല്‍ക്കത്ത വിജയം അനായാസം ആക്കിയത്.
28 പന്തില്‍ നിന്ന് നാല് സിക്‌സറും അഞ്ച് ഫോറും അടക്കം പുറത്താകാതെ 51 റണ്‍സ് ആണ് വെങ്കി നേടിയത്. ശ്രേയസും 5 ഫോറും 5 സിക്‌സും അടക്കം 58 റണ്‍സാണ് പുറത്താകാതെ താരം നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ട് ഫ്രാഞ്ചൈസികളെ ഫൈനലില്‍ എത്തിക്കുന്ന ആദ്യ താരമാകാനാണ് അയ്യര്‍ക്ക് സാധിച്ചത്.
2020 ഐ.പി.എല്ലില്‍ ദല്‍ഹിയെ ഫൈനലിലേക്ക് നയിച്ച അയ്യര്‍ ഇപ്പോള്‍ 2024ലില്‍ കൊല്‍ക്കത്തയേയും താരം ഫൈനലില്‍ എത്തിച്ചിരിക്കുകയാണ്.
𝐈𝐏𝐋 𝟐𝟎𝟐𝟎 – 𝐃𝐞𝐥𝐡𝐢 𝐂𝐚𝐩𝐢𝐭𝐚𝐥𝐬 🔵
𝐈𝐏𝐋 𝟐𝟎𝟐𝟒 – 𝐊𝐨𝐥𝐤𝐚𝐭𝐚 𝐊𝐧𝐢𝐠𝐡𝐭 𝐑𝐢𝐝𝐞𝐫𝐬 🟣Shreyas Iyer is the only captain in IPL history to reach the final with two different teams. 🏆#ShreyasIyer #KKRvSRH #IPL2024 pic.twitter.com/uFOkz0phob
— Sportskeeda (@Sportskeeda) May 21, 2024
ഇരുവര്‍ക്കും പുറമേ സുനില്‍ നരെയ്ന്‍ നാലു ഫോര്‍ ഉള്‍പ്പെടെ 16 പന്തില്‍ 21 റണ്‍സ് നേടി തുടക്കം കുറിച്ചപ്പോള്‍ റഹ്‌മാനുള്ള ഗുര്‍ബസ് 14 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറും നേടി 23 റണ്‍സ് അടിച്ചു.
കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ ആയിരുന്നു ഔട്ട് ഫോമിലുള്ള ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചന്‍ സ്റ്റാര്‍ക്ക് നേടിയത്. തുടര്‍ന്ന് വരുണ്‍ ആരോണ്‍, ഹര്‍ഷിദ് റാണ, സുനില്‍ നരെയ്ന്‍, റസല്‍ തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയാണ് ഹൈദരാബാദിലെ വേരോടെ പറിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി രാഹുല്‍ ത്രിപാതി 35ല്‍ നിന്ന് 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഹെന്റിച്ച് ക്ലാസ് 21 പന്തില്‍ 32 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 24 പന്തില്‍ 30 റണ്‍സിന് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹൈദരാബാദ് ബൗളിങ്ങില്‍ ടി. നടരാജന്‍ കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
ഇന്ന് ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി ഹൈദരാബാദിന് ഒരു മത്സരം കൂടെ അവശേഷിക്കുന്നുണ്ട്. ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന നിര്‍ണായകമായ മത്സരമാണിത്.
Content Highlight: Shreyas Iyer In Record Achievement In IPL History