| Wednesday, 28th August 2024, 8:33 am

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും... സുനില്‍ നരെയ്‌നായി ശ്രേയസ് അയ്യര്‍, വണ്ടറടിച്ച് ക്രിക്കറ്റ് ലോകം! വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിനാണ് ശ്രേയസ് അയ്യര്‍ ഒരുങ്ങുന്നത്. സെന്‍ട്രല്‍ കോണ്‍ട്രാക്ടിന് പുറത്തായ താരത്തിന് സ്വയം തിരുത്താനുള്ള അവസരം കൂടിയാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ബുച്ചി ബാബു ട്രോഫിയും ദുലീപ് ട്രോഫിയുമടക്കമുള്ള ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് തിരിച്ചുവരാനാണ് അയ്യര്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ബുച്ചി ബാബു ട്രോഫിയില്‍ മുംബൈക്ക് വേണ്ടി പന്തെറിഞ്ഞാണ് ശ്രേയസ് അയ്യര്‍ ഞെട്ടിച്ചത്. ആഭ്യന്തര തല മത്സരങ്ങളില്‍ അയ്യര്‍ പാര്‍ട്ട് ടൈം ബൗളറാണെങ്കിലും കഴിഞ്ഞ ദിവസം താരത്തിന്റെ ബൗളിങ് ആക്ഷനും ടാക്ടിക്‌സുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

കഴിഞ്ഞ ദിവസം ശ്രീ രാമകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച മത്സരത്തില്‍ ടി.എന്‍.സി.എ ഇലവനായിരുന്നു മുംബൈയുടെ എതിരാളികള്‍. സൂര്യകുമാര്‍ യാദവ്, സര്‍ഫറാസ് ഖാന്‍ എന്നിവരും മുംബൈ ടീമിന്റെ ഭാഗമാണ്. മൂന്ന് പേരും കളത്തിലിറങ്ങുന്നതില്‍ ആരാധകരും ആവേശത്തിലായിരുന്നു. എന്നാല്‍ ആദ്യ ദിനം ടി.എന്‍.സി.എ ബാറ്റിങ് തുടര്‍ന്നു.

മത്സരത്തിന്റെ ആദ്യ ദിനം അവസാനിപ്പിക്കാന്‍ ശ്രേയസ് അയ്യര്‍ പന്തെടുത്തത് ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചു. ശ്രേയസ് പന്തെറിയാനെത്തുമെന്ന് ഒരാള്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ അവിടംകൊണ്ടും അവസാനിച്ചില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരവും വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓള്‍ റൗണ്ടറുമായ സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ അനുകരിച്ചാണ് അയ്യര്‍ പന്തെറിഞ്ഞത്. ശ്രേയസ് അയ്യരുടെ ബൗളിങ് തന്നെയാണ് ക്രിക്കറ്റ് സര്‍ക്കിളുകളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.

അതേസമയം, ആദ്യ ദിനം അവസാനിക്കുമ്പോള്‍ ടി.എന്‍.സി.എ അഞ്ച് വിക്കറ്റിന് 294 എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പ്രദോഷ് രഞ്ജന്‍ പോള്‍ (87 പന്തില്‍ 65), ബാബ ഇന്ദ്രജിത് (115 പന്തില്‍ 61), ഭൂപതി വൈഷ്ണ കുമാര്‍ (121 പന്തില്‍ പുറത്താകാതെ 63) എന്നിവരുടെ കരുത്തിലാണ് തമിഴ്‌നാട് ആദ്യ ദിനം മികച്ച പ്രകടനം പുറത്തെടുത്തത്. ഭൂപതി വൈഷ്ണ കുമാറിന് പുറമെ 79 പന്തില്‍ 37 റണ്‍സുമായി സോനു യാദവുമാണ് ക്രീസില്‍.

ആദ്യ ദിനം മുംബൈക്കായി തനുഷ് കോട്ടിയന്‍, ഹിമാന്‍ഷു സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഷാംസ് മുലാനിയാണ് അഞ്ചാം വിക്കറ്റ് നേടിയത്.

അതേസമയം, അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിയിലും ശ്രേയസ് അയ്യര്‍ കളിക്കും. ടൂര്‍ണമെന്റില്‍ ഇന്ത്യ ഡി ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അയ്യര്‍.

ദുലീപ് ട്രോഫി ടീം

ടീം എ

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, കെ. എല്‍. രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവേരപ്പ, കുമാര്‍ കുശാഗ്ര, ശാശ്വത് റാവത്ത്.

ടീം ബി

അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി*, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, രവിശ്രീനിവാസല്‍ സായ്കിഷോര്‍, മോഹിത് അവസ്തി, നാരായണ്‍ ജഗദീശന്‍.

(*ഫിറ്റ്‌നസ്സിന്റെ അടിസ്ഥാനത്തിലാകും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനം)

ടീം സി

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടിദാര്‍, അഭിഷേക് പോരെല്‍, സൂര്യകുമാര്‍ യാദവ്, ബാബ ഇന്ദ്രജിത്ത്, ഹൃത്വിക് ഷോകീന്‍, മാനവ് സുതര്‍, ഉമ്രാന്‍ മാലിക്, വൈശാഖ് വിജയ്കുമാര്‍, അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍, മായങ്ക് മര്‍കണ്ഡേ, സന്ദീപ് വാര്യര്‍.

ടീം ഡി

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ തായ്‌ദെ, യാഷ് ദുബെ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ഭുയി, സാരാംശ്

Content Highlight: Shreyas Iyer imitates Sunil Narine’s bowling action

We use cookies to give you the best possible experience. Learn more