| Thursday, 14th December 2023, 5:17 pm

തര്‍ക്കം മാറി, അവസാനം കെ.കെ.ആറിന്റെ ക്യാപ്റ്റന്‍സി അവന് നല്‍കി

സ്പോര്‍ട്സ് ഡെസ്‌ക്

2024ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരവും കെ.കെ.ആറിന്റെ നായകനുമായിരുന്ന ഗൗതം ഗംഭീര്‍ ടീമിന്റെ മെന്ററായി ജോയിന്‍ ചെയ്ത ശേഷം നിതീഷ് റാണയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് മത്സരങ്ങള്‍ നഷ്ടപ്പെട്ട അയ്യര്‍ തിരിച്ചുവന്നതോടെ കൊല്‍ക്കത്ത മാനേജ്‌മെന്റ് ക്യാപ്റ്റന്‍ സ്ഥാനം അയ്യര്‍ക്ക് നല്‍കുകയായിരുന്നു. ഇതോടെ നിതീഷ് റാണ വൈസ് ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റാണയുടെ ക്യാപ്റ്റന്‍സിയില്‍ പട്ടികയില്‍ ഏഴാം സ്ഥാനത്ത് ആയിരുന്നു.

2023 ഏഷ്യാ കപ്പ് മത്സരത്തില്‍ ആണ് ശ്രേയസ് തിരിച്ചുവന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനും താരത്തിന് കഴിഞ്ഞു. ശേഷം 2023 ലോകകപ്പിലും ഇന്ത്യക്കുവേണ്ടി സുപ്രധാന പങ്കാണ് അയ്യര്‍ വഹിച്ചത്. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയയോട് നടന്ന ടി-ട്വന്റി പരമ്പരയിലും അയ്യര്‍ ശ്രദ്ധ നേടിയിരുന്നു.

അയ്യര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചുവന്നതായി ഡിസംബര്‍ 14ന് കെ.കെ.ആര്‍ സി.ഇ.ഒ സംസാരിക്കുകയുണ്ടായിരുന്നു.

‘പരിക്ക് കാരണം ശ്രേയസിന് 2023 ഐ.പി.എല്‍ നഷ്ടപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം തിരിച്ചുവന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പരിക്കില്‍ നിന്നും കരകയറാന്‍ അദ്ദേഹം നന്നായി കഠിനാധ്വാനം ചെയ്തു. അതിനായി അദ്ദേഹം മികച്ച പ്രകടനങ്ങളും പുറത്തെടുത്തു,’കെ.കെ.ആറിന്റെ സി.ഇ.ഒ വെങ്കി പറഞ്ഞു.

അതേസമയം 2023ല്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത റാണയെ ശ്രേയസ് അയ്യര്‍ അഭിനന്ദിക്കുകയും ചെയ്തു. നിലവില്‍ റാണ കെ.കെ.ആറിന്റ വൈസ് ക്യാപ്റ്റനായി ചുമതല ഏല്‍ക്കുകയും ചെയ്തു.

Content Highlight: Shreyas Iyer has been selected as the captain of Kolkata Knight Riders

We use cookies to give you the best possible experience. Learn more