ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു .വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച ഏല്‍ക്കുകയായിരുന്നു. ഒബെഡ് മക്കോയ് ആറാടിയ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിപതറുകയായിരുന്നു.
അവസാന ഓവറില്‍ വെറും 138 റണ്‍സുമായി ഇന്ത്യ ഓള്‍ ഔട്ടായി. 31 പന്ത് നേരിട്ട് 31 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉയര്‍ന്ന റണ്‍ നേട്ടക്കാരന്‍. വിന്‍ഡീസിനായി പേസ് ബൗളര്‍ ഒബെഡ് മക്കോയ് 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടി.
വിരാട് കോഹ്‌ലി വിശ്രമിക്കുന്ന പരമ്പരയില്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത് ശ്രേയസ് അയ്യരാണ്. ആദ്യ മത്സരത്തില്‍ പൂജ്യനായി മടങ്ങിയ അയ്യരിനെ തേടി ഒരുപാട് വിമര്‍ശനങ്ങളെത്തിയിരുന്നു. മികച്ച ഫോമിലുള്ള ദീപക് ഹൂഡയെയും സഞ്ജു സാംസണെയും പിന്തള്ളിയാണ് അദ്ദേഹത്തിന് ഇന്ത്യ അവസരം നല്‍കുന്നത്.
മുന്‍ താരങ്ങളായ ശ്രീകാന്തും, വെങ്കിടേഷ് പ്രസാദുമായിരുന്നു അയ്യരിനെ വിമര്‍ശിച്ചവരില്‍ പ്രമുഖര്‍. എന്നാല്‍ അദ്ദേഹത്തിനെ പിന്തുണച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാബ കരീം രംഗത്തെത്തിയിരുന്നു.
പേസ് ബൗളിങ്ങിനെതിരെ ഒരുപാട് പോരായ്മയുള്ള അയ്യരിന് രണ്ടാം മത്സരത്തിലും തന്റെ ചീത്തപേര് മാറ്റാന്‍ സാധിച്ചില്ല. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ താരം രണ്ടാം മത്സരത്തില്‍ 11 പന്ത് നേരിട്ട് 10 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പേസ് ബൗളര്‍ അലസാരി ജോസഫിന് വിക്കറ്റ് സമ്മാനിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്.
മത്സരത്തിന് ശേഷം ഒരുപാട് വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന് നേരെ വരുന്നത്. ട്വിറ്ററില്‍ ഒരുപാട് ആരാധകര്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞിട്ടുണ്ട്. ട്വന്റി-20 ലോകകപ്പ് വരുന്നതിന് മുമ്പ് സഞ്ജുവിന് അവസരം നല്‍കാനും അയ്യരിനെ ടീമില്‍ നിന്നും പുറത്താക്കാനും വാദിക്കുകയാണ് ആരാധകര്‍. ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത് അയ്യരിനെ അറസ്റ്റ് ചെയ്യുണമെന്നായിരുന്നു.
എന്തായാലും അയ്യരിനെ മാറ്റി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നവര്‍ കുറച്ചൊന്നുമല്ല. അയ്യരിനേക്കാളൊക്കെ അവസരം തീര്‍ച്ചയായും സഞ്ജുവിനെയും ഹൂഡയെയും പോലുള്ള താരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.
Content Highlights: Shreyas Iyer Gets slammed by fansafter failing in second T20I against West Indies