വിവിധ ഭാഷകളിലെ മനോഹരമായ ഒരുപിടി ഗാനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഗായിക ശ്രേയാ ഗോഷാല്‍ വിവാഹിതയായി. ഇന്നലെ രാത്രിയായിരുന്നു വിവാഹം. ബാല്യകാല സുഹൃത്തായ ശൈലാദിത്യയാണ് വരന്‍. ചടങ്ങിന് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ശ്രേയ ട്വീറ്ററിലൂടെ പറഞ്ഞു. വിവാഹ വേഷത്തിലുള്ള ഇരുവരുടെയും ചിത്രവും പോസ്റ്റിലുണ്ട്.
ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ ഗാനങ്ങളാലപിച്ചിട്ടുള്ള ശ്രേയ “സരിഗമപ” എന്ന മത്സരത്തിലൂടെയാണ് തന്റെ കലാജീവിതം തുടങ്ങുന്നത്. ദേവദാസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ശ്രേയക്ക് ഈ ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികയിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Married the love of my life @shiladitya last night surrounded by our families n close frnds, exciting new life awaits pic.twitter.com/jRmin7HnrS
— Shreya Ghoshal (@shreyaghoshal) February 6, 2015
മമ്മൂട്ടി നായകനായ “ബിഗ്ബി” എന്ന അമല്‍നീരദ് ചിത്രത്തില്‍ അല്‍ഫോണ്‍സ് ജോസഫ് സംഗിതം നല്‍കിയ “വിട പറയുകയാണോ” എന്ന ഗാനത്തിലൂടെയാണ് ശ്രേയ മലയാള പിന്നണി ഗാന രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് എം ജയചന്ദ്രനുമായുള്ള കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ഗാനങ്ങളാണ് ശ്രേയയുടെ ശബ്ദത്തില്‍ മലയാളികള്‍ ആസ്വദിച്ചത്.