മലപ്പുറം: മലപ്പുറത്തെ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ചൈല്‍ഡ് ലൈനിന്റെ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹന്‍ ദാസ് ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചെയ്തു.
സംഭവം മലപ്പുറം ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിക്കാനും മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സമ്പന്നനും പെണ്‍കുട്ടിയെ എത്തിച്ച സ്ത്രീയും ഒരുപോലെ കുറ്റക്കാര്‍ ആയതിനാല്‍ ഇരുവരെയും പ്രതികളാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപെട്ടിട്ടുണ്ട്.
അതേ സമയം കേസിലെ പ്രതിയായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ അഡീഷണല്‍ എസ് ഐ പത്മനാഭന്‍, സി പി ഒ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ ഇയാളെ പിടികൂടിയത്. ഇയാളെ പൊന്നാനി പോലീസിന് കൈമാറും.കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വക്കിലീന്റെ അടുത്തെത്തിയപ്പോഴായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Also Read തിയേറ്ററിലെ പീഡനം; ചൈല്‍ഡ് ലൈന്‍ പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും കേസെടുക്കാതെ പൊലീസ്; വാര്‍ത്തയായതിന് പിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
കഴിഞ്ഞ മാസം 18 ാം തിയതിയാണ് പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. തിയേറ്റര്‍ അധികൃതര്‍ ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന് കൈമാറിയതിന് ശേഷം ചൈല്‍ഡ് ലൈന്‍ ഏപ്രില്‍ 26 ാം തിയതി ദൃശ്യങ്ങളടക്കം പൊലീസില്‍ പരാതി നല്‍കിയതാണ്. എന്നിട്ടും കേസില്‍ അന്വേഷണം നടത്താനോ പ്രതിയെ കണ്ടെത്താനോ പൊലീസ് തയ്യാറായിരുന്നില്ല.
മാതൃഭൂമി ന്യൂസ് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് മലപ്പുറം ചങ്ങരംകുളം പൊലീസ് സംഭവത്തില്‍ കേസെടുത്തത്. വിഷയത്തില്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചിരുന്നെന്ന് മലപ്പുറം എസ്.പി സമ്മതിച്ചിട്ടുണ്ട്. തിരൂര്‍ ഡി.വൈ.എസ്.പിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറയുന്നു.
മാതൃഭൂമി ന്യൂസാണ് ക്രൂരമായ ബാലപീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അമ്മയൈന്ന് തോന്നിക്കുന്ന ഒരു സ്ത്രീയ്ക്കൊപ്പം സിനിമായ തിയേറ്ററില്‍ ഇരിക്കുന്ന പിഞ്ചു ബാലികയാണ് പീഡനത്തിന് ഇരയായത്.
Read It അച്ഛന്‍ എല്ലാവരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്, എന്നിട്ടുമെന്തിനാണ് അച്ഛനെ നിങ്ങളുടെ കൂട്ടര്‍ കൊന്നത്; ബി.ജെ.പി നേതാവിന് ബാബുവിന്റെ മകളുടെ കത്ത്
പത്ത് വയസില്‍ താഴെയുള്ള കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കുന്നത്. ആഢംബര വാഹനത്തിലെത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
രണ്ട് കൈകള്‍കൊണ്ട് കുട്ടിയുടേയും സ്ത്രീകളുടേയും അവയവങ്ങളിലൂടെ കൈകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളില്‍ പതിഞ്ഞത്.
അതേസമയം പ്രതി ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കെ.എല്‍ 46 ജി 240 എന്ന നമ്പറുള്ള ബെന്‍സ് കാറില്‍ നിന്നാണ് ഇവര്‍ വന്നിറങ്ങിയത്. സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇവര്‍ തിയേറ്ററില്‍ എത്തി. പിന്നീടങ്ങോട്ട് പെണ്‍കുട്ടിയുടേയും സ്ത്രീയുടേയും സ്വകാര്യഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുകയും പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.