|

ആ തമിഴ് നടന്‍ മറ്റുള്ളവരുടെ വിഷമം കേട്ടറിഞ്ഞ് സഹായിക്കുന്ന ഒരു സോഷ്യല്‍ കമിറ്റഡ് പേഴ്‌സണാലിറ്റിയാണ്: ശ്രദ്ധ ശ്രീനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയെ നായകനാക്കി 2015ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമായ കോഹിനൂരിലൂടെ തന്റെ സിനിമാകരിയര്‍ ആരംഭിച്ച നടിയാണ് ശ്രദ്ധ ശ്രീനാഥ്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു.

2016ല്‍ നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തില്‍ അജിത്തിനൊപ്പവും 2021ല്‍ പുറത്തിറങ്ങിയ ചക്ര എന്ന സിനിമയില്‍ വിശാലിനൊപ്പവും ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരുവരെയും കുറിച്ച് പറയുകയാണ് നടി.

വിശാല്‍ നല്ല സുഹൃത്താണെന്നും മറ്റുള്ളവരുടെ വിഷമങ്ങള്‍ കേട്ടറിഞ്ഞ് സഹായിക്കുന്ന ഒരു സോഷ്യല്‍ കമിറ്റഡ് പേഴ്‌സണാലിറ്റിയാണെന്നും ശ്രദ്ധ പറയുന്നു. അജിത് വളരെ ഫ്രണ്ട്ലിയാണെന്നും കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് സംസാരിക്കുകയെന്നും നടി പറഞ്ഞു.

നേര്‍ക്കൊണ്ട പാര്‍വൈയുടേത് മറക്കാനാവാത്ത ഷൂട്ടിങ്ങായിരുന്നെന്നും വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ശ്രദ്ധ കൂട്ടിച്ചേര്‍ത്തു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘അജിത് സാര്‍ വളരെ ഫ്രണ്ട്ലിയാണ്, വെരി സ്വീറ്റ് പേര്‍സന്‍. നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ സംസാരിക്കും. ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാം. അദ്ദേഹം ബെസ്റ്റ് ഫോട്ടോഗ്രാഫറും കൂടിയാണ്.

അത് മറക്കാനാവാത്ത ഷൂട്ടിങ്ങായിരുന്നു. വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. വിശാലും നല്ല സുഹൃത്താണ്. ചക്രയില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു.

മറ്റുള്ളവരുടെ വിഷമങ്ങള്‍ കേട്ടറിഞ്ഞ് സഹായിക്കുന്ന ഒരു സോഷ്യല്‍ കമിറ്റഡ് പേഴ്‌സണാലിറ്റിയാണ് വിശാല്‍,’ ശ്രദ്ധ ശ്രീനാഥ് പറഞ്ഞു.

Content Highlight: Shraddha Srinath Talks About Vishal