|

എനിക്ക് വീണ്ടും കൂടെ അഭിനയിക്കണമെന്ന് ആഗ്രഹം തോന്നിയ തമിഴ് നടന്‍; അദ്ദേഹം വളരെ ഫ്രണ്ട്ലിയാണ്: ശ്രദ്ധ ശ്രീനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എച്ച്. വിനോദ് സംവിധാനം ചെയ്ത 2019ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു നേര്‍കൊണ്ട പാര്‍വൈ. ബോണി കപൂര്‍ നിര്‍മിച്ച ഈ സിനിമ ഹിന്ദി ചിത്രമായ പിങ്കിന്റെ റീമേക്കായിരുന്നു. അജിത്ത് നായകനായ സിനിമയില്‍ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം, ആന്‍ഡ്രിയ തര്യാങ് എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

അഡ്വക്കേറ്റ് ഭരത് സുബ്രഹ്‌മണ്യം എന്ന കഥാപാത്രമായി അജിത്ത് എത്തിയപ്പോള്‍ മീര എന്ന കഥാപാത്രമായാണ് ശ്രദ്ധ ശ്രീനാഥ് എത്തിയത്. ഇപ്പോള്‍ അജിത്തിനെ കുറിച്ച് പറയുകയാണ് ശ്രദ്ധ.

അജിത്ത് ഏറെ ഫ്രണ്ട്ലിയാണെന്നും വളരെ നല്ല വ്യക്തിയാണെന്നും നടി പറയുന്നു. നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അദ്ദേഹത്തിന്റെ സംസാരമെന്നും ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാമെന്നും ശ്രദ്ധ പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘അജിത്ത് സാര്‍ വളരെ ഫ്രണ്ട്ലിയാണ്. വളരെ സ്വീറ്റ് ആയ വ്യക്തിയാണ്. നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അദ്ദേഹത്തിന്റെ സംസാരം. ഏത് വിഷയത്തെക്കുറിച്ചും നമുക്ക് അദ്ദേഹവുമായി ചര്‍ച്ച ചെയ്യാം എന്നതാണ് സത്യം.

അജിത്ത് സാര്‍ ഒരു മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയാണ്. അദ്ദേഹത്തോടൊപ്പം മറക്കാനാവാത്ത ഷൂട്ടിങ്ങ് അനുഭവമായിരുന്നു എനിക്ക് ലഭിച്ചത്. വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,’ ശ്രദ്ധ ശ്രീനാഥ് പറഞ്ഞു.

നടന്‍ മാധവനെ കുറിച്ചും ശ്രദ്ധ അഭിമുഖത്തില്‍ സംസാരിക്കുന്നു. അദ്ദേഹത്തോടൊപ്പം പടപടപ്പില്ലാതെ റിലാക്സായി അഭിനയിക്കാമെന്നും മാധവന്‍ അഭിനയത്തിന്റെ ടിപ്‌സ് പറഞ്ഞു തരുമായിരുന്നെന്നും നടി പറയുന്നു. വിക്രം വേദ എന്ന സിനിമയില്‍ മാധവന്റെ ജോഡിയായിരുന്നു ശ്രദ്ധ.

തനിക്ക് തമിഴ് നല്ലവണ്ണം ഉച്ചരിക്കാന്‍ സാധിച്ചതിന് കാരണം മാധവന്‍ ആണെന്നും ഏത് വാക്ക് എങ്ങനെ ഉച്ചരിക്കണം അതിന് എങ്ങനെ ഭാവം നല്‍കണമെന്നൊക്കെ പറഞ്ഞു തന്നത് അദ്ദേഹമാണെന്നും ശ്രദ്ധ ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Shraddha Srinath Talks About Ajith Kumar

Latest Stories

Video Stories