| Thursday, 13th August 2020, 6:04 pm

അമല പോളിന്റെ 'ആടൈ' ഹിന്ദിയിലേക്ക്; 'കാമിനി'യാകുന്നത് ശ്രദ്ധ കപൂര്‍?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമലാ പോളിന്റെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളിലൊന്നാണ് ആടൈ. ചിത്രത്തില്‍ അമല അവതരിപ്പിച്ച കാമിനി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഏറെ ശ്രദ്ധ നേടിയ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് പതിപ്പ് സംവിധാനം ചെയ്ത രത്‌നകുമാര്‍ തന്നെയാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുകയെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കാമിനി ആയി എത്തുന്നത് ശ്രദ്ധ കപൂര്‍ ആണ്.

ആടൈയുടെ തമിഴ് പതിപ്പ് ഇറങ്ങിയ സമയത്ത് തന്നെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നായികയായി കങ്കണ റണൗട്ടിനെയാണ് ആദ്യം പരിഗണിച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാവായ അരുണ്‍ പാണ്ഡ്യന്‍ ഇത് സത്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

നല്ല കഥാപാത്രങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ അഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ആടൈ യുടെ സ്‌ക്രിപ്പ്റ്റ് തന്നെ തേടിയെത്തിയതെന്ന് അമല തന്നെ നേരത്തേ പറഞ്ഞിരുന്നു.

പൂര്‍ണ്ണ നഗ്നയായി അമല പോള്‍ അഭിനയിക്കുന്ന ചിത്രമാണെന്നാരോപിച്ച് ചിലര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ പലരും അമലയ്‌ക്കെതിരെയും വിമര്‍ശനമുയര്‍ത്തിയിരുന്നു.

ആടൈയില്‍ അഭിനയിക്കാന്‍ പല മുന്‍നിര നായികമാരെയും സംവിധായകന്‍ സമീപിച്ചിരുന്നു. എന്നാല്‍ അവരെല്ലാം വേഷം നിരസിക്കുകയും ഒടുവില്‍ കഥാപാത്രം അമലയെ തേടിയെത്തുകയും ചെയ്യുകയായിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: shraddha-kapoor-to-star-in-hindi-remake-of-amala-pauls-tamil-movie-aadai

Latest Stories

We use cookies to give you the best possible experience. Learn more