| Saturday, 27th February 2021, 8:02 am

കര്‍ഷക സമരം: യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സ്വയം ന്യായീകരിച്ച് ഇന്ത്യ; കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് അവകാശവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

കര്‍ഷകരുമായി നിരന്തരം ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുത്തിട്ടുണ്ടെന്നും ഇന്ത്യ അവകാശപ്പെട്ടു.

2024 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശ്യം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില കണ്ടെത്താനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണെന്നും ഇന്ത്യന്‍ ഹൈക്കമീഷണര്‍ അവകാശപ്പെട്ടു.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് കര്‍ഷകര്‍ ഹരിയാന- പഞ്ചാബ് അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രം പല ശ്രമങ്ങള്‍ നടത്തിയെങ്കിലും നിയമം പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടുമെന്ന്
കര്‍ഷകര്‍ വ്യക്തമാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlights: Showed Utmost Respect To Protesting Farmers”: India At UN Human Rights Council

Latest Stories

We use cookies to give you the best possible experience. Learn more