| Sunday, 17th February 2019, 8:19 pm

ട്രാൻസ്‌ജെൻഡേഴ്സിനുനേരെ പീഡനം പാടില്ല, ലൈംഗികത്വം പരിശോധിക്കുന്നത് കുറ്റകരം: ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് ആദരവോടു കൂടിയും ബഹുമാനത്തോടെയും പെരുമാറണമെന്ന് ഡി.ജി.പി. ഉത്തരവിറക്കി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മറ്റെല്ലാവര്‍ക്കും നല്‍കുന്ന പരിഗണന നല്‍കണമെന്നും അവർക്ക് നേരെ പീഡനമുറകൾ പാടില്ലെന്നും ഡി.ജി.പി. നിർദ്ദേശം നൽകി.

Also Read പുല്‍വാമ ഭീകരാക്രമണം: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേഷണം ഇന്ത്യയില്‍ നിര്‍ത്തിവെച്ചു

പരസ്പര സമ്മതത്തോടു കൂടിയുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കിലെടുക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ആം വകുപ്പിലെ 16ആം അധ്യായം സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഭാഗികമായി റദ്ദാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ ചുവടു പിടിച്ചാണ്‌ ഡി.ജി.പിയുടെ നിർദ്ദേശം വരുന്നത്.

Also Read “എൻ.എസ്.എസിൽ വിഭാഗീയത ഉണ്ടാക്കാൻ കോടിയേരി ശ്രമിക്കേണ്ട”: പി.കെ. കുഞ്ഞാലികുട്ടി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊലീസ് കേസുകളില്‍പ്പെടുമ്പോൾ അവരുടെ ലൈംഗികത്വം അവര്‍ തന്നെ വെളിപ്പെടുത്തുന്നതിനാണ് ആധികാരികമായി പരിഗണിക്കുക. അവരുടെ ലൈംഗികത്വം കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ഡി.ജി.പിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അറസ് റ്റുചെയ്യേണ്ട സാഹചര്യങ്ങളില്‍ മറ്റെല്ലാവര്‍ക്കും നല്‍കുന്ന പരിഗണന തന്നെ അവർക്കും നൽകണമെന്നും ഉത്തരവിൽ പറയുന്നു.

We use cookies to give you the best possible experience. Learn more