| Friday, 4th October 2013, 4:21 pm

തേജസ് പത്രത്തിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്പോപ്പുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസിന് കാരണംകാണിക്കല്‍ നോട്ടീസ്. കോഴിക്കോട് ജില്ലാ ഭരണകൂടമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

. ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. പ്രസിദ്ധീകരണം തടയാതിരിക്കാന്‍ കാരണം കാണിക്കണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ നോട്ടീസിന്‍മേല്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

എന്തിന്റെ പേരിലാണ് നോട്ടീസ് നല്‍കിയതെന്ന് വ്യക്തമല്ലെന്ന് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി പ്രതികരിച്ചു. അതേസമയം, തേജസിന് നോട്ടീസ് അയച്ചതിനെ കുറിച്ച യാതൊന്നും അറിയില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

താനുള്‍പ്പെട്ട സര്‍കാര്‍ ചര്‍ച്ചകളില്‍ തേജസിന് നോട്ടീസ് നല്‍കുന്ന കാര്യം ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more