ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് 22ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടുകൂടിയാണ് 2024 ഐ.പി.എല്ലിന് തുടക്കമാവുക.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനേഴാം സീസണിലേക്ക് കടക്കുമ്പോഴും ഇപ്പോഴും ഐ. പി. എല്ലില്‍ ആദ്യ സീസണില്‍ നേടിയ ഒരു റെക്കോഡ് ഇപ്പോഴും തകര്‍ക്കപ്പെടാതെ നില്‍ക്കുകയാണ്.
ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഷോണ്‍ മാര്‍ഷാണ് ഈ റെക്കോഡ് നേടിയത്. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ഷോണ്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ റെക്കോഡാണ് ഇപ്പോഴും ഒന്നാമതുള്ളത്.
പഞ്ചാബിനായി വെറും 21 ഇന്നിങ്‌സുകളില്‍ നിന്നാണ് മാര്‍ഷ് 1000 റണ്‍സ് നേടിയത്. 2008 ഐ.പി.എല്‍ ഉദ്ഘാടന സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഷോണ്‍ മാര്‍ഷ് ആയിരുന്നു. ആ സീസണില്‍ 616 റണ്‍സാണ് ഓസ്‌ട്രേലിയന്‍ താരം അടിച്ചെടുത്തത്. ഐ.പി.എല്ലില്‍ 71 മത്സരങ്ങളില്‍ നിന്ന് 39.85 ശരാശരിയില്‍ 2477 റണ്‍സാണ് നേടിയത്.
ഐ.പി.എല്ലില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികക്കുന്ന രണ്ടാമത്തെ താരം വെസ്റ്റ് ഇന്‍ഡീസിന്റെ ലെണ്ടി സിമ്മണ്‍സാണ്. 23 ഇന്നിങ്‌സില്‍ നിന്നുമാണ് സിമ്മണ്‍സ് 1000 റണ്‍സ് നേടിയത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടിയ താരങ്ങള്‍, ഇന്നിങ്‌സ് എന്നീ ക്രമത്തില്‍
ഷോണ്‍ മാര്‍ഷ് -21
ലെണ്ടി സിമ്മണ്‍സ്-23
മാത്യു ഹെയ്ഡന്‍-25
ജോണി ബെയര്‍സ്റ്റോ-26
ക്രിസ് ഗെയ്ല്‍-27
കെയ്ന്‍ വില്യംസണ്‍-28
മൈക്കല്‍ ഹസി-30
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-31
റുതുരാജ് ഗെയ്ക്വാദ്-31
ആദം ഗില്‍ക്രിസ്റ്റ്-32
Content Highlight: Shoun Marsh is the fastest 1000 runs scorer in IPL