മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. മെയ്യപ്പനും ടീമിനുമതിരെ എന്ത് നടപടിയെടുത്തെന്ന് രണ്ട് മണിക്കുള്ളില്‍ അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ശ്രീനിവാസനെതിരെയും ഉത്തരവില്‍ പരാമര്‍ശമുണ്ടായി. ശ്രീനിവാസന്‍ മാറി നിന്നാല്‍ മാത്രമേ നീതിയുക്തമായ അന്വേഷണം ഉണ്ടാവുകയുള്ളുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹം മാറിനില്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഐ.പി.എല്‍ വാതുവെപ്പില്‍ മുദ്ഗല്‍ കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമ ആരാണെന്ന് വ്യക്തമാക്കണമെന്നും ബി.സി.സി.ഐ അധ്യക്ഷന്‍ തന്നെയാണ് ഐ.പി.എല്ലിലെ ഒരു ടീമിനെ നിയന്ത്രിക്കുന്നതെന്നും നേരത്തെ കോടതി പറഞ്ഞിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭൂരിഭാഗം ഓഹരിയും കൈകാര്യം ചെയ്യുന്നത് ശ്രീനിവാസനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.