തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് സുരേന്ദ്രന്റെ ആവശ്യം. മതവര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ വ്യാജപ്രചരണം നടത്തുന്നുവെന്നും അഴിമതി മറയ്ക്കാന്‍ സി.പി.ഐ.എം വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയും വരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമരത്തിന് അവസാനമുണ്ടാകില്ലെന്നും രാജ്യത്തെ വഞ്ചിച്ച മന്ത്രിമാര്‍ സ്ഥാനമൊഴിയുന്നതുവരെ ബി.ജെ.പിയുടെ സമരം അവസാനിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ വൃത്തികെട്ട രാഷ്ട്രീയ തന്ത്രമാണ് അഴിമതി മൂടിവെക്കാന്‍ ജലീല്‍ ഉപയോഗിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കേസന്വേഷണത്തെ പിണറായി വിജയന്‍ രഹസ്യമായി അട്ടിമറിക്കുകയാണെന്നും നാണംകെടും മുമ്പ് രാജിവെച്ചൊഴിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഖുര്‍ആന്‍ വിതരണം ചെയ്തതിനെ ബി.ജെ.പി എതിര്‍ത്തിട്ടില്ലെന്നും നിയമവിരുദ്ധമായി സ്വര്‍ണവും പണവും കടത്തിയതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയതെന്നും അവകാശപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
should take action against kodiyeri says k surendran