| Saturday, 21st July 2018, 3:29 pm

എന്നെ പിടിച്ച് അകത്താക്കിയാലും ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എന്തുവന്നാലും എതിര്‍ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് പുതിയ ദേവസ്വം ബോര്‍ഡ്, സര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ചതിനു പിന്നാലെ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കുന്നു എന്ന് ഒപ്പിട്ട് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വാദിക്കുകയും പിന്നീട് അതേ അഭിഭാഷകന്‍ തന്നെ വീണ്ടും തിരിച്ചുപറയുകയും ചെയ്യുന്നത് അസാധ്യമല്ലേ എന്നും അദ്ദേഹം ചോദിച്ചു. തന്നെ പിടിച്ച് അകത്താക്കിയാലും സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: മോദി വിശ്വാസം നേടി, രാഹുല്‍ ആത്മവിശ്വാസവും; ദേശീയ മാധ്യമ തലക്കെട്ടുകളിലൂടെ..

“എന്നെ പിടിച്ച് അകത്താക്കിയാലും ഐ ആം ഫുള്ളി എഗെയ്ന്‍സ്റ്റ് ദാറ്റ്. സ്ത്രീ പ്രവേശനം വേണ്ട എന്നു തന്നെയാണ് നിലപാട്. പുതിയ വക്കീലിനെ വച്ച് വാദിക്കാനുള്ള കാശില്ല. ജല്ലിക്കെട്ട് പോലെ പെണ്ണുങ്ങളെ എല്ലാമിറക്കി ശബരിമലയില്‍ കേറുന്നതിനെതിരെ ഒരു മൂവ്‌മെന്റ് ഉണ്ടാക്കുവായിരുന്നു. ജല്ലിക്കെട്ടിലും അതുപോലെയാണ് സംഭവിച്ചത്. പക്ഷെ എനിക്ക് അതിനുള്ള ഫൈനാന്‍സ് ഇല്ല.”- അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഒന്നുമില്ലെങ്കില്‍ താനതിന് പ്രാര്‍ത്ഥനായജ്ഞമെങ്കിലും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പുരുഷന്‍മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്നതാണ് സര്‍ക്കാരിന്റെയും നിലപാട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more