| Tuesday, 7th November 2017, 7:13 pm

'നിയമോപദേശമല്ല, ഇനി വേണ്ടത് നടപടി; തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് എ.ഐ.വൈ.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി എ.ഐ.വൈ.എഫ്. തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യുട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കൈയേറ്റങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണം. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ്.


Also Read: ‘ഒരു രാത്രി മദ്യപിച്ച് ലക്കില്ലാതെ അയാളെന്റെ മുറിയിലേക്ക് കടന്നു വന്നു’; തന്നെ സംവിധായകന്‍ പിന്നാലെ നടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സ്വരാ ഭാസ്‌കര്‍


ഇനിയും നിയമോപദേശം വേണമെന്ന വാദം ശരിയല്ലെന്നും എ.ഐ.വൈ.എഫ് ചൂണ്ടിക്കാട്ടി. ഇടതു സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടിനെ കളങ്കപ്പെടുത്തുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

“ഭൂമി കൈയേറ്റങ്ങള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തിന്റെ പേരില്‍ പൊതുസമൂഹത്തിന് മുന്നില്‍ തലകുനിക്കേണ്ട കാര്യമില്ല. കേരളീയ സമൂഹം എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നും ആഗ്രഹിക്കുന്ന നടപടികള്‍ ഇനിയും വൈകാന്‍ പാടില്ല.”


Also Read: ‘രാജസ്ഥാന്‍ ഹാദിയക്ക് ഭര്‍ത്താവിനൊപ്പം താമസിക്കാം’ ;ഭര്‍ത്താവിനൊപ്പം പോകാന്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതി അനുമതി


തോമസ് ചാണ്ടിയെ മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. അതേസമയം തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ തന്റെ തീരുമാനം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more