ബി നിലവറ ഇപ്പോള്‍ തുറന്നില്ലെങ്കില്‍ സ്വത്തുക്കളുടെ വേര്‍തിരിവിന്റെ തുടര്‍ച്ച നഷ്ടമാകുമെന്നും വിദഗ്ദ്ധ സമിതി പറയുന്നു. മറ്റ് നാല് നിലവറകളിലെ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുവാദം നല്‍കണമെന്നാണ് വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ക്ഷേത്രത്തിന് ചുറ്റുമുള്ള കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഭരണസമിതി റിപ്പോര്‍ട്ട് പറയുന്നു. ക്ഷേത്രത്തിനടുത്തുള്ള എല്ലാ കടകളും ഒഴിപ്പിക്കണമെന്നും ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അപരിചിതല്‍ താമസിക്കുന്നുണ്ടെന്നും ഭരണ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇങ്ങനെ അപരിചിതര്‍ താമസിക്കുന്നത് ക്ഷേത്രത്തിന് ഭീഷണിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാധിരാജ ട്രെസ്റ്റ് ക്ഷേത്രത്തിന്റെ ഒരേക്കറോളം ഭൂമി കൈയേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.