ന്യൂദൽഹി: 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. വാഗ്‌ദാനം ചെയ്തിരുന്നത് പോലെ 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ച് നൽകിയിരുന്നെങ്കിൽ ഇപ്പോൾ 10% ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തേണ്ടി വരുമായിരുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ കൂടിയായ എ.ഐ.എ.ഡി.എം.കെ. എം.പി. എം. തമ്പിദുരൈ.
പുതിയ ബിൽ അഴിമതി രൂക്ഷമാക്കുമെന്നനും, കൃത്രിമം കാണിച്ച് അർഹതപെട്ടവരിൽ നിന്നും അവകാശങ്ങൾ തട്ടിയെടുക്കാൻ ബിൽ സഹായകമാകുമെന്നും തമ്പിദുരൈ പറഞ്ഞു. “ഓരോ പൗരനും 15 ലക്ഷം രൂപ നൽകുമെന്ന് മോദി വാഗ്‌ദാനം ചെയ്തിരുന്നു. അത് ചെയ്തിരുന്നുവെങ്കിൽ ഈ ബില്ലിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. ബിൽ നടപ്പാക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകളെ കുറിച്ചും തമ്പിദുരൈ സംശയം പ്രകടിപ്പിച്ചു.
ഇത്തരമൊരു സംവരണം ആവശ്യമില്ലെന്നും, ഇപ്പോൾ തന്നെ പാവപ്പെട്ടവർക്ക് വേണ്ടിയിട്ട് ആവശ്യത്തിൽ അധികം പദ്ധതികളുണ്ടെന്നും തമ്പിദുരൈ പറയുന്നു. “ഇപ്പോഴുള്ള പദ്ധതികൾ എന്താ പരാജയമായിരുന്നോ? ആവശ്യത്തിന് പദ്ധതികൾ ഇപ്പോൾ തന്നെ ഉണ്ട്.” തമ്പിദുരൈ പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനമില്ലാത്ത ഈ ബിൽ സുപ്രീം കോടതി അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സുപ്രീം കോടതി അനുവദിച്ച 50 ശതമാനം സംവരണത്തെക്കാൾ ഇത് കൂടുതൽ ആണെങ്കിലും കോടതി 10 ശതമാനം സംവരണം നിരാകരിക്കില്ല എന്നാണു കേന്ദ്ര സർക്കാർ പറയുന്നത്. ജാതി സംവരണത്തിനാണ് വിലക്കെന്നും, സാമ്പത്തിക സംവരണത്തിന് വിലക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ഇതിനു കാരണം കണ്ടെത്തുന്നത്.
Also Read പണിമുടക്ക് രണ്ടാം ദിവസത്തില്‍; കേന്ദ്രസര്‍ക്കാറിനെതിരെ തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ച്
വിമർശനങ്ങൾ ഉണ്ടെങ്കിലും നിരവധി രാഷ്ട്രീയ പാർട്ടികൾ ബില്ലിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഭൂരിഭാഗം ജനവിഭാഗങ്ങൾക്കും ബിൽ ഗുണകരമാകുമെന്നു കണ്ടാണ് രാഷ്ട്രീയപാർട്ടികൾ അനുകൂല നിലപാട് എടുക്കുന്നത്. ബില്ലിനെ അനുകൂലിക്കുന്നുവെങ്കിലും, ബില്ലിന് മേലുള്ള തീരുമാനങ്ങൾ പാർലമെന്റ് സെലക്ട് കമ്മിറ്റിക്ക് മുന്നിൽ ചർച്ചക്ക് വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
മുന്നോക്ക സമുദായങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണ ബില്‍ ലോക്സഭ പാസാക്കി. 323 പേര്‍ അനുകൂലിക്കുകയും മൂന്നു പേര്‍ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസും മുസ്ലിം ലീഗും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ലീഗില്‍ നിന്ന് ഇ.ടിയും കുഞ്ഞാലിക്കുട്ടിയും എം.ഐ.എമ്മില്‍ നിന്ന് ഒവൈസിയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും അനുകൂലിച്ചാണ് വോട്ടു ചെയ്തത്. ഐ.എ.ഡി.എം.കെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഡെപ്യൂട്ടി സ്പീക്കര്‍ മുനിസ്വാമി തമ്പിദുരൈയും സഭയില്‍ നിന്ന് ഇറങ്ങിപോയി.
ബുധനാഴ്ചയാണ് മുന്നോക്ക സമുദായങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണ ബില്‍ ലോക്സഭ പാസാക്കിയത് . 323 പേര്‍ അനുകൂലിക്കുകയും മൂന്നു പേര്‍ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസും മുസ്ലിം ലീഗും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ലീഗില്‍ നിന്ന് ഇ.ടിയും കുഞ്ഞാലിക്കുട്ടിയും എം.ഐ.എമ്മില്‍ നിന്ന് ഒവൈസിയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും അനുകൂലിച്ചാണ് വോട്ടു ചെയ്തത്. ഐ.എ.ഡി.എം.കെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഡെപ്യൂട്ടി സ്പീക്കര്‍ മുനിസ്വാമി തമ്പിദുരൈയും സഭയില്‍ നിന്ന് ഇറങ്ങിപോയി. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.