തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗതീരുമാനം. വയനാട്ടില്‍ 2014 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
മറ്റ് 13 ജില്ലകളില്‍ 2011 വരെയുള്ള കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ 2007 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് തീരുമാനമുണ്ടായത്.
ALSO READ: വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ കുടംബത്തെ കുടിയിറക്കി; നടപടി സി.പി.ഐ.എം ഭരിക്കുന്ന ബാങ്കിന്റേത്
കര്‍ഷക കടാശ്വാസ കമ്മീഷനാണ് കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
WATCH THIS VIDEO: