ബംഗളൂരു: സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്. ഗൗരിലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിലും ഈ സംഘടനയ്ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കവിതാ ലങ്കേഷ് ഇക്കാര്യം അറിയിച്ചത്.
ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിവരുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് കവിതലങ്കേഷിന്റെ പ്രതികരണം. കേസന്വേഷണത്തില്‍ താന്‍ പൂര്‍ണ്ണ തൃപ്തയാണെന്നും കവിത വ്യക്തമാക്കി.
ALSO READ: ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം
2017 സെപ്തംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വീടിന് പുറത്തുവച്ച് ബൈക്കിലെത്തിയ അജ്ഞാതസംഘം ഗൗരിലങ്കേഷിനെ വെടിവെച്ച് വീഴ്ത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ഈ അറസ്റ്റ് ചെയ്തവര്‍ ധബോല്‍ക്കറുടെയും കല്‍ബുര്‍ഗിയുടെയും കൊലപാതകത്തില്‍ പങ്കുള്ളവരായതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് കൂടുതല്‍ സഹായകമായെന്നും കവിത ലങ്കേഷ് പറഞ്ഞു.
WATCH THIS VIDEO: