| Sunday, 24th May 2015, 11:39 am

വി.ടി ബല്‍റാമില്‍ നിന്ന് ഒരു സ്റ്റഡിക്ലാസെങ്കിലും കേള്‍ക്കു മിസ്റ്റര്‍ ആഭ്യന്തരമന്ത്രി; ചെന്നിത്തലക്ക് ഒരു തുറന്ന കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എനിക്കറിയാം ഭീരുവായ ആഭ്യന്തരമന്ത്രീ നിങ്ങളുടെ ഭയം! നിങ്ങളിപ്പോള്‍ നിരന്തരം ഫോണ്‍ ടാപ്പ് ചെയ്തു കൊണ്ടിരിക്കുകയാണല്ലോ, ഫേസ്ബുക്കുകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണല്ലോ.  മൈക്കു കിട്ടുന്ന എല്ലായിടത്തും മാവോയിസ്റ്റ് ഭീഷണിയിലാണ് കേരളം എന്ന വ്യാജ പ്രചരണം നടത്തി, നക്‌സല്‍ വേട്ടക്കാരനായ നിങ്ങളുടെ ഗോഡ്ഫാദര്‍ കെ.കരുണാകരനാകാന്‍ ശ്രമിക്കുകയാണല്ലോ നിങ്ങള്‍.



ഒപ്പീനിയന്‍ / ലാസര്‍ ഷൈന്‍


ചുംബനസമരത്തില്‍ പങ്കെടുത്തതിന്റെ പേരും പറഞ്ഞ് ആറുമാസത്തിനു ശേഷവും മാവോയിസ്റ്റാണോ എന്ന് തിരക്കി വീട്ടില്‍ ചെന്ന് പ്രായമായ അച്ഛനമ്മമാരെ ഭീഷണിപ്പെടുത്തിയ പോലീസുകാര്‍ക്ക് പരസ്യമായി നല്‍കുന്ന, അവരെ അയച്ച “പുള്ളിക്ക്” കൊടുക്കാനുള്ള വിശദീകരണം.

മിസ്റ്റര്‍ ചെന്നിത്തല,

സാഹിത്യവാരഫലം കൃഷ്ണന്‍ നായരുടെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ, അന്നനാളത്തിന്റെ മോളറ്റം കൊണ്ട് സംസാരിക്കുന്നവരോട് കീഴറ്റം കൊണ്ട് സംസാരിക്കുകയാണ് നിങ്ങളുടെയൊക്കെ ശീലമെന്നറിയാം. ഞാന്‍ മോളറ്റം കൊണ്ടുതന്നെ ചോദിച്ചോട്ടെ എന്തിനാണ് (22.05.2015 അതിരാവിലെ) ചാച്ചനും (76) അമ്മച്ചിയും (65) മാത്രമുള്ള എന്റെ വീട്ടില്‍ ചെന്ന് നിങ്ങളുടെ പോലീസ് ഞാന്‍ മാവോയിസ്റ്റാണോ എന്ന് “ചുമ്മാ”തിരക്കിയത്?

അഥവാ തിരക്കിയെന്നേയുള്ളൂ എന്ന ലൈനില്‍ “ചുമ്മാ”തൊരു നിശബ്ദഭീഷണി നടത്തിയത്? കല്യാണം കഴിച്ചു പോയ സഹോദരിമാരുടെ വിലാസം “ചുമ്മാ” ചോദിച്ചറിഞ്ഞത്? നിരോധിക്കപ്പെട്ട സമരത്തില്‍ പങ്കെടുത്തയാളെന്ന നിലയില്‍ രാജ്യവിരുദ്ധനായി എന്നെ എന്റെ നാട്ടില്‍ “ചുമ്മാ”ചിത്രീകരിച്ചത്? ഈ “ചുമ്മാന്വേക്ഷണം” ജനാധിപത്യത്തിലെ എത് ഐറ്റമാണ്?


മാവോയിസ്റ്റുകളെ കുറിച്ച് നിങ്ങള്‍ക്ക് ഒരു കുന്തവും അറിയാത്തതു കൊണ്ടാണ് നിങ്ങള്‍ക്ക് ഞങ്ങളെ മാവോയിസ്‌റ്റേ എന്നു വിളിക്കാന്‍ ഉളുപ്പില്ലാത്തത്. നീ ഒരു ആര്‍.എസ്.എസുകാരനാണെന്ന് എന്നോട് ഒരുത്തന്‍ പറഞ്ഞാല്‍ ഞാനവന്റെ കരണം അടിച്ചു പൊളിക്കും. അതുപോലെയാണ് എന്നെ സംബന്ധിച്ച് ഇതും. ഫാസിസം പലവിധം ഉലകില്‍ സുലഭം എന്നേയുള്ളു.


ചാച്ചനും അമ്മച്ചിയും വലിയ ഇറിറ്റേഷനോടെയാണ് എന്നെ വിളിച്ചത്. കമ്യൂണിസ്റ്റ് നാടകമേ എഴുതൂ എന്ന് വാശിപിടിച്ച് വയസായ മനുഷ്യനാണ് ചാച്ചന്‍. ഈ പ്രായത്തിലും നടന്ന് അദ്ദേഹത്തിന്റെ കൃതികള്‍  വിറ്റ് നാടകം പ്രചരിപ്പിച്ച് ജീവിക്കുന്നയാള്‍. പെണ്ണുങ്ങള്‍ ചുവന്ന ബ്ലൗസ് ഇടരുതെന്ന് പറഞ്ഞ ജന്മിക്കു മുന്നിലൂടെ പെണ്‍മക്കള്‍ മൂന്നിനേയും ചുവപ്പ് തന്നെ ഇടുവിച്ച അപ്പന്റെ ഒരു മോളാണ് അമ്മച്ചി.

നടികള്‍ അഭിസാരികകളാണെന്ന് പറഞ്ഞ കാലത്ത് നാടകം കളിച്ച ധീരരാണ് അമ്മയും ചേച്ചിയമ്മയും. നിങ്ങളുടെ പോലീസ് അവരെയാണ് ഉടുക്കു കൊട്ടി പേടിപ്പിക്കാന്‍ ചെന്നത്. അവര്‍ പേടിച്ചോ ഇല്ലയോ, എന്നതല്ല എന്റെ പ്രശ്‌നം. ജനകീയ സമരങ്ങളില്‍ ഞാന്‍ പങ്കെടുത്തതിന്റെ പേരില്‍ നിങ്ങളുടെ പോലീസ് എന്തിനാണ് എന്നെ ജനിപ്പിച്ചവരെ ഹരാസ് ചെയ്തത്? മകനെ പറഞ്ഞു നിര്‍ത്തിക്കൂടെ എന്ന ഭരണകൂടത്തിന്റെ ഭീഷണി ദൂത് ഈ വിധം അവരിലെത്തിച്ചത്?

മകന്‍ ഇന്ന് സ്വയംഭോഗം ചെയ്‌തോയെന്ന് ജനിപ്പിച്ചവരോട് ചെന്ന് ചോദിക്കുന്ന ഒരു വൃത്തികേടാണ് നിങ്ങളുടെ പോലീസ് കാണിച്ചത്. ഞാനൊരു കൂവോയിസ്റ്റുമല്ല എന്നറിയാമായിരുന്നിട്ടും ചാച്ചന്‍ എന്നോട് ക്ഷോഭത്തോടെ ചോദിച്ചു നിനക്ക് വേറെ “പണി”യില്ലേ? കമ്യൂണിസ്റ്റായി ജീവിക്കുന്ന ഒരു മനുഷ്യനെ കൊണ്ട് എന്നോട് നിങ്ങളങ്ങനെ ചോദിപ്പിച്ചത് തികച്ചും അപമാനകരമാണ്.

കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തിന് ജീവിതം തന്നെ കൊടുത്ത ഒരാള്‍, എന്നോട് ചോദിച്ച ആ ചോദ്യത്തിലെ രാഷ്ട്രീയമാണ് എന്റെ പ്രശ്‌നം. “”ഈ ചെന്നിത്തലയുടേയും മാണിയുടേയും ചാണ്ടിസരിതയുടെയുമൊക്കെ കാലത്ത് രാഷ്ട്രീയം പറയാന്‍ നിനക്ക് നാണമില്ലേടാ”” എന്നാണ് അദ്ദേഹം എന്നെ പരിഹസിച്ചത്. പുതിയ സമരങ്ങളുടെ രാഷ്ട്രീയകാലത്തെ പറ്റി ചാച്ചനിലെ പഴയ കമ്യൂണിസ്റ്റ് ശ്രദ്ധിക്കാത്തതിനാലാകണം.


1990നുശേഷം ജനിച്ച കുട്ടികള്‍ എന്നൊരു പ്രത്യേക വര്‍ഗ്ഗം ഇവിടെയുണ്ട്. അതില്‍ ഏറ്റവും മൂത്തയാള്‍ക്ക് 25 വയസായി. അവരാണ് പുതിയ സമരങ്ങളുടെ കാതല്‍. അവരുടെ രാഷ്ട്രീയം പഠിച്ചതിനു ശേഷം മാത്രമേ, എന്റെ വീട്ടില്‍ ചെന്ന് എന്റെ രാഷ്ട്രീയം തിരക്കാവൂ. നവസമരങ്ങളുടെ രാഷ്ട്രീയം ആ 25വയസുകാരുടെ തോളില്‍ കയ്യിട്ടാണ്. അവരുടെ ആയുധം തോക്കല്ല.


മിസ്റ്റര്‍ ചെന്നിത്തല, ആരോടും പറയാതെ നിങ്ങളൊരു കോളേജിലേയ്ക്ക് കയറി ചെല്ലു. ഒരു ഒച്ചയും ബഹളവും പരിവാരവുമില്ലാതെ. ആ ഇടനാഴികളില്‍ നില്‍ക്കുന്ന പുതിയ ജനത്തോട് ചോദിക്കുക, എന്നെ അറിയാമോയെന്ന് എനിക്കുറപ്പാണ് അവരില്‍ ഒരാള്‍ക്കു പോലും നിങ്ങളെ, രമേശ് ചെന്നിത്തലയെ അറിയില്ല.

എല്ലാ ദിവസവും പത്രത്തിലും വാര്‍ത്തയിലും ഞാനുണ്ടല്ലോ എന്നിട്ടും അറിയില്ലേയെന്ന് ചോദിക്കുമ്പോള്‍ അവര്‍ പറയും, സോറി ബ്രോ ഞങ്ങളത് കാണാറുമില്ല, വായിക്കാറുമില്ല. പുവര്‍ അണ്‍പൊളിറ്റിക്കല്‍ യുവതലമുറ… എന്ന് അവരെ പരിഹസിക്കുകയാണ് നിങ്ങളുടെയൊക്കെ പതിവ്.

ഓക്കെ, ഇവരാണല്ലോ നാളത്തെ വോട്ടര്‍മാര്‍ ഇവരെ നിങ്ങളെങ്ങനെ സ്വാധീനിക്കും? ഇവരെ സ്വാധീനിക്കാതെ നിങ്ങള്‍ക്ക് മുഖ്യമന്ത്രി ആകാനൊക്കുമോ? ന്യൂജനം ജനിച്ചു കഴിഞ്ഞു. അവരെ നിങ്ങള്‍ക്ക് പഴയ ബ്രിട്ടീഷ് തന്ത്രങ്ങള്‍ കൊണ്ട് പിടിച്ചെടുക്കാനോ, പിടിച്ചടക്കാനോ, പേടിപ്പിക്കാനോ സാധ്യമല്ല.

അടുത്തപേജില്‍ തുടരുന്നു


പുതിയ കാലത്തെ മനസിലാക്കാതെ ഇങ്ങനെ കഞ്ഞിയില്‍ മുങ്ങി വടിപോലിരുന്നിട്ട് ഒരു കാര്യവുമില്ല, എന്താണ് ഇക്കാലമെന്നറിയാന്‍ കുറഞ്ഞ പക്ഷം വി.ടി ബല്‍റാമില്‍ നിന്ന് ഒരു സ്റ്റഡിക്ലാസെങ്കിലും കേള്‍ക്കു മിസ്റ്റര്‍ ആഭ്യന്തരമന്ത്രി


നാട്ടിലേയ്ക്ക് നോക്കൂ… വാര്‍ഡില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തകരുണ്ടോ? ഇലക്ഷന്‍ വന്നാല്‍ സ്ലിപ്പുകള്‍ പോലും കൊടുക്കാനുള്ളത്ര ആള്‍ബലം നിങ്ങളുടെ സംഘടനയക്കുണ്ടോ…? പുതിയ ഒരാളെങ്കിലും നിങ്ങളുടെ സംഘടനയിലേയ്ക്ക് വന്നോ? ഇല്ല, എന്നു മാത്രമല്ല ഉത്തരം, ഏറെപ്പേരും ബി.ജെ.പിയിലേയ്ക്ക് പോയെന്നുമാണ്.

പണ്ടൊക്കെ ഖദറിട്ട മനുഷ്യരെ കേരളത്തില്‍ കാണാമായിരുന്നു. ഇന്നിപ്പോള്‍ സ്ഥാനമോഹികളല്ലാത്ത നിസ്വാര്‍ത്ഥ മനുഷ്യര്‍ കേരളത്തില്‍ ഖദര്‍ ധരിക്കുന്നില്ലെന്നറിയുക. നിങ്ങളുടെ യുവനിരയിലേയ്ക്ക് നോക്കൂ സിദ്ധിക്കാണ് താരം. അയാള്‍ സത്യത്തില്‍ യുവാവാണോ? പിന്നൊരാള്‍ ഹൈബിയാണ് അയാള്‍ യുവാക്കള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തനങ്ങളാണോ നടത്തുന്നത്? അത്യാവശ്യം യുവതയ്ക്ക് ചേര്‍ന്ന തിരുത്തല്‍ ശക്തിയായ വി.ടി ബല്‍റാമിനെ നിങ്ങള്‍ അടിച്ചിടത്തു കയറ്റുന്നുമില്ല.

എവിടെ നിങ്ങളുടെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും? അപ്പോള്‍ നിങ്ങള്‍ തിരിച്ചു ചോദിച്ചേക്കാം, ഇതൊക്കെ തന്നെയല്ലേ സി.പി.ഐ.എമ്മിലേയും അവസ്ഥയെന്ന്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ചാല്‍ സി.പി.ഐ.എമ്മില്‍ മാറ്റങ്ങളുണ്ടാകുന്നതറിയാം. നവസമരങ്ങളോട് അവര്‍ ശത്രുതാപരമായല്ല സമീപിക്കുന്നത്.

അവരുടെ സംസ്ഥാനസമ്മേളനം തന്നെ കുറ്റസമ്മതം നടത്തുന്നു- ഇടത് ബോധമുള്ള യുവജനങ്ങള്‍ വര്‍ദ്ധിച്ചു, എന്നാല്‍ അവരെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നാണ്. നവമാധ്യമങ്ങളെ കുറിച്ച് ആവേശത്തോടെ അവരുടെ മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ് വരെ പ്രതീക്ഷയോടെ സംസാരിക്കുന്നു.


എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയിലുമുള്ള ആ അണികള്‍ ശക്തരാണ്. അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ നടത്താന്‍ പോകുന്ന നവസമരത്തില്‍ നിങ്ങളുടെ കച്ചവടരാഷ്ട്രീയത്തിന്റെ നാല്‍ക്കാലിളകും. അവര്‍ നിങ്ങളോട് ചോദിക്കും, മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പൊടിച്ച കോടികളുടെ കണക്ക്. അവര്‍ കണക്ക് ചോദിക്കുമ്പോള്‍, തോന്നയ്ക്കല്‍ പഞ്ചായത്തിലെ മൊത്തം അരിയും നിങ്ങള്‍ക്ക് പെറുക്കേണ്ടിവരും മിസ്റ്റര്‍ കരയോഗം.


എന്നാല്‍ മിസ്റ്റര്‍ ചെന്നിത്തല, നിങ്ങള്‍ നോക്കൂ. പ്രീ-ഡിഗ്രിയും വേര്‍പെടുത്തി രാഷ്ട്രീയവും നിരോധിച്ച്, കേരളത്തിലെ ക്യാംപസുകളെ രാഷട്രീയമായി വന്ധ്യംകരിച്ച്, വിദ്യാഭ്യാസക്കച്ചവടം ശക്തമാക്കിയത് രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ്. അതേ കാലയളവില്‍ പേജറിനെ പിന്തള്ളി മൊബൈല്‍ ഫോണ്‍ എന്ന നിങ്ങളുടെ ഇക്കാലത്തെ/ ഇനിയുള്ള കാലത്തേയും “”രാഷ്ട്രീയ ശത്രു” ക്യാംപസുകളിലേയ്ക്ക് പ്രവേശിച്ചു.

ഒപ്പം, ഇന്റര്‍നെറ്റ് ശൃംഖലയും വലനീട്ടി. പഴയ ഫോണ്‍ബൂത്തുകള്‍ക്കു പകരം ഇന്റര്‍നെറ്റ് കഫേകള്‍ വന്നു. മൊബൈല്‍ ഫോണും മെയില്‍ ഐഡിയും ഇല്ലാത്തത് പോക്കണം കേടായി. ചാറ്റ്‌ബോക്‌സുകള്‍ സജീവമായി. സ്വകാര്യവല്‍ക്കരണം നെറ്റ് ഫോണ്‍ മേഖലയെ കൈപ്പിടിലിയിലാക്കിയപ്പോള്‍, കൂടിയ കാശ് കൊടുത്താണ് ഞങ്ങള്‍ നെറ്റിസണ്‍സായത്.

അപ്പോഴുണ്ട് വരുന്നു ഓര്‍ക്കുട്ട്. അക്കാലത്താണ് ക്ലാസ്‌മേറ്റ്‌സ് സിനിമയും ഹിറ്റായത്. സഹപാഠികളെ തേടിപ്പിടിക്കുകയെന്ന നൊസ്റ്റാള്‍ജിയ അതോടെ വര്‍ക്കൗട്ടായി. ഓര്‍ക്കുട്ടില്‍ സൗഹൃദങ്ങള്‍ പരസ്പരം കണ്ടുമുട്ടി. സഹമനസുകള്‍ പരസ്പരം തിരിച്ചറിഞ്ഞു അസാധ്യമെന്ന് കരുതിയ ഒരു കൂട്ടായ്മ. കൂട്ടായ്മയുടെ പുതിയ രാഷ്ട്രീയ യുഗം അവിടെ തുടങ്ങി. ക്യാപംസില്‍ പഠിച്ച ചങ്ങാതിയുടെ കല്യാണത്തിന് അവസാനം കണ്ടതാണ്.

ഇനി അവന്റെ കുഞ്ഞിന്റെ കല്യാണത്തിന് കാണാന്‍ പറ്റും എന്നത്ര ദൂരമായിരുന്നു സൗഹൃദത്തിന്റേത്. അതടുത്തു. ഓര്‍ക്കുട്ട് കൂട്ടായ്മകള്‍ സംഗമിച്ചു. പലഗ്രൂപ്പുകള്‍ പിറന്നു. ഓര്‍ക്കുട്ടിലും രാഷ്ട്രീയം ചര്‍ച്ചചെയ്ത് തുടങ്ങി. ഇന്റര്‍നെറ്റും ഫോണും സമാന്തരമായി പോവുകയാണ് അപ്പോഴും. അതിനു മുമ്പേ ബ്ലോഗുകള്‍ സജീവമാണ്. ആയിരക്കണക്കിന് ബ്ലോഗെഴുത്തുകാര്‍ അന്നേയുണ്ട്.

രാഷ്ട്രീയവും തമാശയുമെല്ലാമായി “മിനിമാസിക”കളുടെ കാലം വീണ്ടും… എഡിറ്ററുടേയും പത്രമുതലാളിയുടേയും അജണ്ടകള്‍ നടപ്പാകാത്ത കാലം പിറക്കുകയായിരുന്നു. ഇക്കാലയളവിന്റെ മറ്റൊരു പ്രത്യേകതയാണ് വി.എസ്. അദ്ദേഹം ജനകീയനായതും ജനപക്ഷ രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ചകള്‍ നടന്നതും എം.എന്‍ വിജയന്‍ മാഷും സമാന്തര പ്രസിദ്ധീകരണങ്ങളും കൂടുതല്‍ ശക്തമായി വായനകള്‍ നല്‍കി കാലത്തെ കൂടുതല്‍ സ്വാധീനിച്ചു.

അടുത്തപേജില്‍ തുടരുന്നു


തുണിയുരിഞ്ഞ് ആര്‍ത്തവ പരിശോധന നടത്തിയ സ്ഥാപനത്തിലേയ്ക്ക് നാപ്കിനുകള്‍ അയച്ചു. മാധ്യമ വിഢിത്തത്തിനെതിരെ മീഡിയ ഫൂളിസം നടത്തി. മുതലമടയില്‍ ക്വാറികള്‍ക്കെതിരെ കേരളം മുതലമടയിലേയ്‌ക്കെന്ന അത്യുജ്വലമായ കൂട്ടായ്മ നടന്നു. നവസമരങ്ങള്‍ വ്യാപകമാവുകയാണ്. ജീന്‍സും ലാപ്‌ടോപ് ബാഗും ധരിച്ച തലമുറ സമരത്തിന്റെ തെരുവിലെത്തുമ്പോള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം മാത്രം വശമുള്ള നിങ്ങള്‍ ഭീരുക്കള്‍ക്ക് ഭയക്കാനല്ലാതെ മറ്റെന്ത് സാധിക്കും.



മറക്കരുത്, അതേ കാലത്താണ് മുത്തങ്ങ. അവകാശത്തിനു വേണ്ടി സംഘടിച്ച ആദിവാസികളെ ആന്റണിയുടെ പോലീസ് വെടിവെച്ച് തുരത്തുന്നത് കണ്ടു. വാര്‍ത്താ ചാനലുകളുടെ തുടക്കമായിരുന്നതിനാല്‍ പക്ഷം പിടിക്കാതെ ആ വെടിവെപ്പിന്റെ കാഴ്ചകള്‍ മുന്നിലെത്തിച്ചു. ചരിത്രത്തില്‍ മാത്രം യുദ്ധം എന്നു കേട്ടിട്ടുള്ള മലയാളി ഒരു യുദ്ധം കണ്ടു. കുഞ്ഞുങ്ങളുടേയും സത്രീകളുടേയും തലയടിച്ചു പൊട്ടിക്കുന്ന നരനായാട്ട്!

പ്ലാച്ചിമട മുതല്‍ ചെങ്ങറവരെ നീളുന്ന ജനകീയ സമരങ്ങള്‍ കക്ഷിരാഷ്ട്രീയാതീതമായി സംഘടിപ്പിക്കപ്പെട്ടു. ലൈംഗിക തൊഴിലാളികളും ഭിന്നലൈഗികതയുള്ളവരുമെല്ലാം ആത്മാഭിമാനത്തിനായി സംഘടനാപരമായി ഒന്നിച്ചു. പാര്‍ട്ടികള്‍ക്കുള്ളില്‍ ആശയസമരം നടത്തിയിരുന്നവര്‍ വെട്ടിനിരത്തപ്പെട്ടു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഉള്ളില്‍ നില്‍ക്കുന്നവരെല്ലാം ആമാശയപരമായി നില്‍ക്കുകയാണെന്ന പഴികേട്ടു.

അങ്ങനെ ഓര്‍ക്കുട്ടില്‍ നിന്നും കാലം ഫേസ്ബുക്കിലേയ്ക്ക്. സി.കെ ജാനു പറഞ്ഞു കേട്ടിട്ടുണ്ട്. സി.പി.ഐ.എമ്മിലുണ്ടായിരുന്ന കാലത്ത് പുള്ളിക്കാരിയെ “സഖാവ് വിമര്‍ശനം” എന്നാണ് വിളിച്ചിരുന്നതെന്ന്. കമ്മറ്റിയില്‍ അഭിപ്രായം പറയുന്നവരെ എല്ലാ പാര്‍ട്ടിയിലും അങ്ങനെയാണ് വിളിച്ചിരുന്നത്.

അഭിപ്രായം പറയാനാവാതെ… വിമര്‍ശനം ഉയര്‍ത്താനാവാതെ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിട്ടവര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള തേക്കിന്‍കാട് മൈതാനമായി ഫേസ്ബുക്ക്. നല്ല കാറ്റും വെളിച്ചവുമുള്ള സ്ഥലം. ജോസഫ് സാറിന്റെ കൈവെട്ടിയ കേസിലാണ് ആദ്യമായി ഫേസ് ബുക്ക് കൂട്ടമായ പ്രതികരണം നടത്തിയത്. മലയാളനാട് പോലുള്ള കമ്യൂണിറ്റികളുടെ നിരന്തരമായ ഇടപെടലുകള്‍.


എന്ത് ചവറും സിനിമ എന്ന നിലയില്‍ ഇറക്കി വിടാമെന്ന സിനിമാവ്യവസായികളുടെ ധാര്‍ഷ്ഠ്യം ഇപ്പോള്‍ വിലപ്പോവുന്നില്ല. ഓണ്‍ലൈന്‍ റിവ്യൂസിനെ അവര്‍ ഭയക്കുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ തുറന്നു പറച്ചിലിന്റെ ബലത്തില്‍ എത്ര നല്ല സിനിമകള്‍ വിജയിച്ചിരിക്കുന്നു


ഓര്‍ക്കുക, ഫേസ്ബുക്ക് എന്ന പ്ലാറ്റ്‌ഫോം കേരളത്തില്‍ ആരംഭത്തില്‍ തന്നെ രാഷട്രീയവല്‍ക്കരിക്കപ്പെട്ടു. സ്വതന്ത്രവും ഇടപെടല്‍ ശേഷിയുമുള്ള ഗ്രൂപ്പായി ഫേസ്ബുക്ക് മാറി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിട്ടവര്‍ നേരിട്ടും ഫേക്കായും അഭിപ്രായം പറഞ്ഞു. ക്യാംപസ്  രാഷ്ട്രീയം നിരോധിക്കപ്പെട്ട ശേഷം, ക്യാംപസുകളില്‍ നടക്കേണ്ട ചര്‍ച്ചകള്‍ അവിടെ നടന്നു. ശക്തമായ രാഷ്ട്രീയം വീണ്ടും നവമാധ്യമത്തിലൂടെ സാധ്യമാവുകയും പൊതുമാധ്യമങ്ങള്‍ കൂടുതല്‍ വിമര്‍ശനവിധേയമാവുകയും ചെയ്തു.

സില്‍സിലയും, സന്തോഷ് പണ്ഡിറ്റുമാണ് ഫേസ്ബുക്കിന്റെ വൈറല്‍ സ്വഭാവം ആദ്യമായി ബോധ്യപ്പെടുത്തിയത്. “മുല്ലപ്പെരിയാറില്‍ ദേ ഇപ്പോള്‍ ഡാം പൊട്ടും” എന്ന നിലയില്‍ നടന്ന ഫേസ്ബുക്ക് ക്യാംപയിനായിരുന്നു നവസമരങ്ങളുടെ മോക്ക് ഡ്രില്‍. ഡാം999 എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥം ഇറക്കിയ ഒരു ഡോക്യുമെന്ററിയില്‍ മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ കണ്ട് ഭയന്നാണ് ഡാം സമരം നടന്നത്.

കേരളം ആ ക്യാംപയിന്‍ ഏറ്റെടുത്തു (അതൊരു വേനല്‍ക്കാലത്തായിരുന്നു. പിന്നീട് പല മഴക്കാലവും വന്നു. അപ്പോഴൊന്നും മുല്ലപ്പെരിയാര്‍ ഭീതിയായില്ല). സോഷ്യല്‍നെറ്റ് വര്‍ക്കിങ്ങിന്റെ ശേഷി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞതായിരുന്നു മുല്ലപ്പെരിയാര്‍ ഇഷ്യൂ. 68-72 എന്ന നിലയില്‍ ഇരുപക്ഷത്തേയും പരാജയപ്പെടുത്തിയ അഭിപ്രായ ധ്രുവീകരണം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയതും നവമാധ്യമങ്ങളാണ് (അല്ലെങ്കില്‍ ആ കൊച്ചിന്റെ എട്ടുകാലി മമ്മൂഞ്ഞ് ആരാന്ന് പറയ്?).

എന്ത് ചവറും സിനിമ എന്ന നിലയില്‍ ഇറക്കി വിടാമെന്ന സിനിമാവ്യവസായികളുടെ ധാര്‍ഷ്ഠ്യം ഇപ്പോള്‍ വിലപ്പോവുന്നില്ല. ഓണ്‍ലൈന്‍ റിവ്യൂസിനെ അവര്‍ ഭയക്കുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ തുറന്നു പറച്ചിലിന്റെ ബലത്തില്‍ എത്ര നല്ല സിനിമകള്‍ വിജയിച്ചിരിക്കുന്നു (സോള്‍ട്ട് ആന്‍ഡ് പെപ്പറാണ് അതിന് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം തന്നെ വെള്ളിമൂങ്ങയും ഇതിഹാസവും).

സിനിമയ്ക്കായി എത്ര ഓണ്‍ലൈനുകളാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് നടത്തുന്നത്. കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ഓരോ സിനിമയും ഓണ്‍ലൈന്‍ പ്രെമോഷനു വേണ്ടി ചെലവാക്കുന്നു. എന്നിട്ടും സിനിമ മോശമെങ്കില്‍ ആദ്യഷോ തീരും മുമ്പേ അഭിപ്രായം വരും. സിനിമാലോകത്തിന് നവമാധ്യമത്തിന്റെ സത്യസന്ധതയെ ഭയമാണ്. ആ സത്യസന്ധതയെ നിങ്ങളുടെ കച്ചവട രാഷ്ട്രീയത്തിനും ഭയമാണ്.

ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നപ്പോള്‍ കൂടുതല്‍ സത്യസന്ധമായ ഒരു നവമാധ്യമ പ്രവര്‍ത്തനവും ഇവിടെ ശക്തമായി കഴിഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ അദ്ദേഹത്തിനു തന്നെ ഒരു ഫേസ്ബുക്ക് പേജൊക്കെ ആരംഭിക്കേണ്ടി വന്നത്. നലവിലുള്ള പത്രദൃശ്യമാധ്യമങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ശക്തമാക്കുകയും ഫേസ്ബുക്ക് പേജുകള്‍ ആരംഭിക്കുകയും ചെയ്തു. സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായി. ആ ഫോണുകളിലെല്ലാം നെറ്റായി. നവമാധ്യമം കൈക്കുള്ളിലായി. ഡൂള്‍ന്യൂസടക്കം സ്വതന്ത്രഓണ്‍ലൈന്‍ മാധ്യമങ്ങള്‍ (അഴിമുഖം, ന്യൂസ് മൊമന്റ്‌സ്, സൗത്ത്‌ലൈവ് തുടങ്ങിയവ) നവമാധ്യമങ്ങളെ ഫോക്കസ് ചെയ്ത് സജീവമായി.

അടുത്തപേജില്‍ തുടരുന്നു


സമരങ്ങളുടെ തെരുവില്‍ നിന്നിറങ്ങിപ്പോയവരെല്ലാം തിരിച്ചെത്തി. അവിടെ ഒരു നേതാവും അണിയുമുണ്ടായിരുന്നില്ല. ഞാനാണ് ഈ സമരം എന്ന ബോധ്യത്തോടെ ഇരച്ചെത്തിയ ജനം. നില്‍പ്പ് സമരത്തിന്റെ ഐക്യദാര്‍ഢ്യം മലയാളികളുള്ളിടത്തെല്ലാം നടന്നു. ആദിവാസികളുടേയും മണ്ണിന്റേയും രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞു.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പോകുമ്പോഴാണ് നില്‍പ്പ് സമരം തുടങ്ങുന്നത്. ഒന്നും മിണ്ടാതെ സെക്രട്ടറിയേറ്റ് നടയില്‍ സമരം തുടങ്ങിയ ആദിവാസികള്‍ ചോദിച്ചത് 2002ല്‍ കൊടുക്കാമെന്ന് സര്‍ക്കാര്‍ കരാര്‍ ചെയ്ത അവകാശങ്ങളാണ്. പൊതുമാധ്യമങ്ങളൊന്നും അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഡൂളും അഴിമുഖവുമടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കി സമരത്തിനൊപ്പമുണ്ട്. ഫേസ്ബുക്കില്‍ സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ക്യാംപയിന്‍ വ്യക്തികളും ഗ്രൂപ്പുകളും തുടങ്ങി.

സമരത്തിന്റെ അറുപത്തഞ്ചാം ദിവസമാണ് ആഷിക്കടക്കമുള്ള സിനിമ സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ നിന്ന് വിവരമറിഞ്ഞ് സമരപ്പന്തലിലെത്തിയത്. സാധാരണ ജനകീയ സമരങ്ങളിലൊന്നും ഇറങ്ങാതിരിക്കുന്ന സിനിമക്കാര്‍ തന്നെ ആദ്യം സമരപ്പന്തലില്‍ എത്തിയതോടെ, കണ്ടു നിന്നവരെല്ലാം നില്‍പ്പ് സമരത്തിലേയ്ക്കിറങ്ങി. സമരകേരളത്തെ സമൂഹത്തിന് തിരിച്ചു കിട്ടുന്നതാണ് പിന്നീട് കണ്ടത്.

സമരങ്ങളുടെ തെരുവില്‍ നിന്നിറങ്ങിപ്പോയവരെല്ലാം തിരിച്ചെത്തി. അവിടെ ഒരു നേതാവും അണിയുമുണ്ടായിരുന്നില്ല. ഞാനാണ് ഈ സമരം എന്ന ബോധ്യത്തോടെ ഇരച്ചെത്തിയ ജനം. നില്‍പ്പ് സമരത്തിന്റെ ഐക്യദാര്‍ഢ്യം മലയാളികളുള്ളിടത്തെല്ലാം നടന്നു. ആദിവാസികളുടേയും മണ്ണിന്റേയും രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞു. സ്വതന്ത്രരായ മനുഷ്യര്‍ തെരുവിലേയ്ക്ക് അതി ശക്തമായി തിരിച്ചിറങ്ങി വാക്കുപാലിക്കുക ജനാധപത്യ മര്യാദയാണ് എന്ന് ഉമ്മന്‍ചാണ്ടിയോട് ആദിവാസികള്‍ക്കു വേണ്ടി പറയാന്‍ ജനശബ്ദമുയര്‍ന്നു.

ബിഷപ്പുമാര്‍ക്കു പോലും ആദിവാസികള്‍ക്കായി സംസാരിക്കേണ്ടി വന്നു. കര്‍ദ്ദിനാള്‍ ആലഞ്ചേരി കൊച്ചിയില്‍ സമരത്തില്‍ പങ്കെടുത്തു രാഷ്ട്രീയബോധത്തോടെ സഭഭരിക്കുന്ന ഒരു പോപ്പ് വത്തിക്കാനിലിരിക്കുന്നതിന്റെ ചെറുഫലം. ആ ദിനങ്ങളിലാണ്, എസ്.എഫ്.ഐക്കാലത്തിനു ശേഷം, നില്‍പ്പ് സമരം തെരുവിലേയ്ക്ക് എന്നെ വലിച്ചിറക്കുകയായിരുന്നു.


കോഴികട്ടവരുടെയെല്ലാം തലയില്‍ പൂടയുണ്ടെന്ന് പറഞ്ഞതു പോലെയായി ചുംബനസമരം. മോഡിക്കിട്ട് വെച്ചത് സുഡാപ്പിക്ക് കൊണ്ടു. വെറെ പലരും തലയില്‍ പൂടതപ്പുന്നതും നാം കണ്ടു. ചുംബിക്കാനുള്ള സമരമല്ല ഇതെന്നും ഫാസിസത്തിനെതിരായ സമരമെന്നും അറിഞ്ഞുകൊണ്ടു തന്നെ മിസ്റ്റര്‍ ചെന്നിത്തല, നിങ്ങളുടെ പോലീസ് സമരം ചെയ്യുക എന്ന അവകാശം കൊച്ചിയിലും കോഴിക്കോട്ടും ആലപ്പുഴയിലും നിഷേധിച്ചു.


നില്‍പ്പ് സമരം  കേരളത്തില്‍ പുതിയൊരു “”സമരസാക്ഷരതാ യജ്ഞം”” നടത്തി. സമരമെന്നാല്‍ അക്രമമാണ് എന്നത് പൊളിഞ്ഞു. പന്തലുകെട്ടാന്‍ പാടില്ലാത്ത… വഴി തടയാന്‍ പാടില്ലാത്ത സെക്രട്ടറിയേറ്റ് നടയില്‍ “നില്‍ക്കുക” എന്ന സമരരൂപം പുതുമയുള്ളതായിരുന്നു. പ്രകടനം, പൊതുസമ്മേളനം, ഹര്‍ത്താല്‍, കല്ലേറ്, പിക്കറ്റിങ്ങ് കൂടിപ്പോയാല്‍ ബന്ദിയാക്കാല്‍ ഇത്രയൊക്കെ ലീലാവിലാസങ്ങളേ നാം സമരമായി കണ്ടിട്ടുള്ളു. മടുത്ത സമരങ്ങള്‍. വിജയശേഷിയില്ലാത്ത സമരം (രാപ്പകല്‍ സമരമെന്ന പുതിയ സമരരൂപം സൃഷ്ടിക്കാന്‍ ഇടതുപക്ഷം നടത്തിയ ശ്രമം മറക്കുന്നില്ല). ശരിക്കുള്ള നവസമരരൂപമായി നില്‍പ്പ്.

അങ്ങിനെ ആദ്യ നവസമരത്തിന്റെ ആവേശം പടര്‍ന്നു നില്‍ക്കെയാണ് രാഹുല്‍ പശുപാലനും സുഹൃത്തുക്കളും ഫേസ്ബുക്കിലൂടെ ചുബനസമരത്തിന് കൊച്ചിയില്‍ ആഹ്വാനം ചെയ്തത്. ആഹ്വാനം ഏറ്റുവാങ്ങിയ എല്ലാവര്‍ക്കും ആ നിമിഷം അറിയാമായിരുന്നു ഇത് ഫാസിസത്തിനെതിരായ സമരമെന്ന്. ഫാസിസത്തിനെതിരായ ഐക്യപ്പെടലായിരുന്നു ആ സമരം. ആ തിരിച്ചറിവോടെയാണ് നവസമരകേരളം ചുംബനസമരത്തെ ഏറ്റെടുത്തത്.

കോഴികട്ടവരുടെയെല്ലാം തലയില്‍ പൂടയുണ്ടെന്ന് പറഞ്ഞതു പോലെയായി ചുംബനസമരം. മോഡിക്കിട്ട് വെച്ചത് സുഡാപ്പിക്ക് കൊണ്ടു. വെറെ പലരും തലയില്‍ പൂടതപ്പുന്നതും നാം കണ്ടു. ചുംബിക്കാനുള്ള സമരമല്ല ഇതെന്നും ഫാസിസത്തിനെതിരായ സമരമെന്നും അറിഞ്ഞുകൊണ്ടു തന്നെ മിസ്റ്റര്‍ ചെന്നിത്തല, നിങ്ങളുടെ പോലീസ് സമരം ചെയ്യുക എന്ന അവകാശം കൊച്ചിയിലും കോഴിക്കോട്ടും ആലപ്പുഴയിലും നിഷേധിച്ചു. എന്നുമാത്രമല്ല സമരക്കാര്‍ മാവോയിസ്റ്റുകളാണെന്ന് ആരോപിച്ചു. ഇത് ഗാന്ധിയെ കൊന്ന ഫാസിസത്തിനെതിരായ സമരമാണ്, ഞങ്ങളെ സംബന്ധിച്ച് മാവോയിസ്റ്റുകളും ഫാസിസ്റ്റുകളാണ് എന്നൊന്നും പറഞ്ഞിട്ട് നിങ്ങള്‍ക്ക് മനസിലായില്ല.

ആലപ്പുഴ സമരത്തിലാണ് എന്റെ വിലാസം പോലീസിന് കൊടുക്കുന്നത്. സമരത്തിന്റെ പേരില്‍ ഒരു കേസും പോലീസ് എടുത്തിട്ടില്ല. “പരുന്തുങ്കാലില്‍ നിന്ന് രക്ഷിക്കാന്‍ കോഴിക്കുഞ്ഞുങ്ങളെ” കൊണ്ടുപോകുന്നതു പോലെ അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ച്, ഫുഡും വാങ്ങി തന്ന്, ബസ് വാടകയ്‌ക്കെടുത്ത് വീട്ടില്‍ കൊണ്ടു പോയി ആക്കി തരുകയായിരുന്നു പോലീസ്.

പിറ്റേന്ന് മനോരമയില്‍ സമരത്തില്‍ പങ്കെടുത്തവരില്‍ മൂന്നു പേര്‍ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് വാര്‍ത്ത വന്നു. ആളെ തിരക്കിയപ്പോള്‍, അതൊരു നുണക്കഥയെന്നും മനസിലായി. ജനാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കുന്നവര്‍ ആലപ്പുഴ സമരത്തില്‍ വരരുത് എന്ന നിലപാട് ആലപ്പുഴ സമരം ആദ്യമേ പ്രഖ്യാപിച്ചതാണ്.

അടുത്തപേജില്‍ തുടരുന്നു


അമ്പലങ്ങളിലും പള്ളികളിലും ഫാസിസം സംഘടിക്കപ്പെടുന്നതു കണ്ട് ഭയക്കുന്നില്ല ഞങ്ങള്‍. ഇപ്പോള്‍ പരിഹാസം കൊണ്ട് അവരെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കറിയാം. മോഡി ഇന്നൊരു കോമഡിയാണ്; ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ (ഐ.സി.യു) എന്നൊരു കൂട്ടമുണ്ട് പരിഹസിക്കുന്ന ആ ധീരതയുടെ ഫാന്‍സാണ് ഞങ്ങള്‍.


കരുതല്‍ എന്ന നിലയില്‍ സംരക്ഷിച്ച, പോലീസ് സ്‌റ്റേഷനില്‍ നടത്തിയ സദാചാരഗുണ്ടായിസം അസഹനീയമായിരുന്നു. സ്ത്രീകളില്‍ എത്രപേര്‍ വിവാഹിതരാണ്. അവരില്‍ എത്രപേര്‍ കപ്പിള്‍സായി സമരത്തില്‍ പങ്കെടുത്തു എന്നൊക്കെയാണ് പോലീസിന്റെ ചോദ്യങ്ങള്‍. മേല്‍വിലാസം കൊടുത്തപ്പോഴേ വീട്ടില്‍ ചെല്ലും എന്നറിയാം.

പക്ഷെ, ആലപ്പുഴ സമരം കഴിഞ്ഞ് ആറു മാസം കഴിഞ്ഞിരിക്കുന്നു. ഇന്നലെ വീണ്ടും ചെന്ന്, ചുംബന സമരത്തില്‍ പങ്കെടുത്ത ഞാന്‍ മാവോയിസ്റ്റാണോ എന്ന് തിരക്കിയത് എന്തിനെന്ന് എനിക്ക് അറിഞ്ഞേ മതിയാകൂ. എന്തേ ഇവിടെ കക്ഷിരാഷ്ട്രീയക്കാര്‍ക്ക് മാത്രമേ രാഷ്ട്രീയം പാടുള്ളൂ എന്നതാണോ നിങ്ങളുടെ വ്യവസ്ഥ?

പക്ഷെ, എനിക്കറിയാം ഭീരുവായ ആഭ്യന്തരമന്ത്രീ നിങ്ങളുടെ ഭയം! നിങ്ങളിപ്പോള്‍ നിരന്തരം ഫോണ്‍ ടാപ്പ് ചെയ്തു കൊണ്ടിരിക്കുകയാണല്ലോ, ഫേസ്ബുക്കുകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണല്ലോ.  മൈക്കു കിട്ടുന്ന എല്ലായിടത്തും മാവോയിസ്റ്റ് ഭീഷണിയിലാണ് കേരളം എന്ന വ്യാജ പ്രചരണം നടത്തി, നക്‌സല്‍ വേട്ടക്കാരനായ നിങ്ങളുടെ ഗോഡ്ഫാദര്‍ കെ.കരുണാകരനാകാന്‍ ശ്രമിക്കുകയാണല്ലോ നിങ്ങള്‍.

നവസമരങ്ങളെ നിങ്ങള്‍ക്ക് ഭയമാണ്. നില്‍പ്പ് സമരത്തിനു ശേഷം ചുംബനസമരം മാത്രമല്ല സംഭവിച്ചത്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ ഇരിക്കാനും മൂത്രമൊഴിക്കാനും വേണ്ടി ഇരിക്കല്‍ സമരം നടത്തി, തേക്കിന്‍കാട് മൈതാനത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നതിനെതിരെ പുഞ്ചിരി സമരം നടത്തി ആര്‍.എസ്.എസ് മോഹം പൊളിച്ചു, പ്രതിപക്ഷം പോലും ഇടംങ്കണ്ണടച്ച് കൂട്ടുനിന്ന മാണിയുടെ കോഴ “”എന്റെ വക 500″” എന്ന ഹാഷ് ടാഗിട്ട് ജനമധ്യത്തില്‍ വിചാരണയ്ക്ക് വെച്ചു.

തുണിയുരിഞ്ഞ് ആര്‍ത്തവ പരിശോധന നടത്തിയ സ്ഥാപനത്തിലേയ്ക്ക് നാപ്കിനുകള്‍ അയച്ചു. മാധ്യമ വിഢിത്തത്തിനെതിരെ മീഡിയ ഫൂളിസം നടത്തി. മുതലമടയില്‍ ക്വാറികള്‍ക്കെതിരെ കേരളം മുതലമടയിലേയ്‌ക്കെന്ന അത്യുജ്വലമായ കൂട്ടായ്മ നടന്നു നവസമരങ്ങള്‍ വ്യാപകമാവുകയാണ്. ജീന്‍സും ലാപ്‌ടോപ് ബാഗും ധരിച്ച തലമുറ സമരത്തിന്റെ തെരുവിലെത്തുമ്പോള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം മാത്രം വശമുള്ള നിങ്ങള്‍ ഭീരുക്കള്‍ക്ക് ഭയക്കാനല്ലാതെ മറ്റെന്ത് സാധിക്കും.


ജനത്തെ നിങ്ങള്‍ക്കും അറിയില്ല. അഞ്ചാം വര്‍ഷം വോട്ട് തിരക്കി വരുമ്പോള്‍ കാണുന്ന വോട്ടറല്ല ജനം. മജ്ജയോടും മാംസത്തോടും ജീവിക്കുന്ന പച്ചജനം. അവര്‍ ഏതു സംഘടനയക്കും മുമ്പേ സംഘടിപ്പിക്കപ്പെട്ടതാണ്. ജൈവികമായ കൂട്ടായ്മ. പൊതുജനം കഴുതയാണ് എന്ന തിയറി തെറിയാണ്. ജനത്തിനു നേരെ നോക്കി, ഇനി അതുപറയുന്നവര്‍ പിന്നീട് നാവുയര്‍ത്തില്ല.


മാവോയിസ്റ്റുകളെ കുറിച്ച് നിങ്ങള്‍ക്ക് ഒരു കുന്തവും അറിയാത്തതു കൊണ്ടാണ് നിങ്ങള്‍ക്ക് ഞങ്ങളെ മാവോയിസ്‌റ്റേ എന്നു വിളിക്കാന്‍ ഉളുപ്പില്ലാത്തത്. നീ ഒരു ആര്‍.എസ്.എസുകാരനാണെന്ന് എന്നോട് ഒരുത്തന്‍ പറഞ്ഞാല്‍ ഞാനവന്റെ കരണം അടിച്ചു പൊളിക്കും. അതുപോലെയാണ് എന്നെ സംബന്ധിച്ച് ഇതും. ഫാസിസം പലവിധം ഉലകില്‍ സുലഭം എന്നേയുള്ളു. ഒരു ഫാസിസ്റ്റ് സംഘടനയില്‍ അംഗമാകാന്‍ എനിക്ക് താല്‍പ്പര്യമില്ല. നിങ്ങള്‍ കരുതുന്നു, മാവോയിസ്റ്റുകളെന്നാല്‍ ജനകീയ സമരങ്ങള്‍ നടത്തുന്നവരും ജനവിമോചകരുമെന്ന്.

അല്ല, അവര്‍ നിങ്ങളെ പോലെ തന്നെ സ്‌റ്റേറ്റ് ആകാന്‍ ഉദ്ദേശിച്ച് നീങ്ങുന്ന സംഘമാണ്. നിങ്ങളെ പോലെ തന്നെയാണ് അവരും. പഴയതാണ് അവരുടെ മാമൂലുകള്‍. പുതിയ കാലത്തെയോ പ്രശ്‌നങ്ങളെയോ തിരിച്ചറിയാത്തവര്‍. മുതലാളിത്തം നിര്‍മ്മിച്ച ആയുധങ്ങളുപയോഗിച്ച് മുതലാളിത്തത്തെ തോല്‍പ്പിക്കാന്‍ നടക്കുന്ന വിഢിത്തമാണവരുടേത്. ഒരു വെടിക്ക് 10 ഉണ്ട തെറിക്കുന്ന തോക്ക് മുതലാളിത്തം ഇവര്‍ക്ക് “നല്‍കുമ്പോള്‍” 100 ഉണ്ട തെറിക്കുന്ന തോക്ക് മുതലാളിത്തം കണ്ടുപിടിച്ചു കാണും എന്നു പോലും തിരിച്ചറിയാത്ത ഈയാംപാറ്റകള്‍.

ഒരു മാവോയിസ്റ്റും ഞങ്ങളെ പോലെയല്ല, അവര്‍ക്ക് ജനത്തെ ഭയമാണ്. അവര്‍ ജനത്തെ അവരുടെ അജണ്ടയ്ക്ക് മറയാക്കിയിട്ടേയുള്ളു.  അവര്‍ക്കിവിടെ ഒന്നു നില്‍ക്കാനുള്ള മണ്ണു പോലുമില്ല. പിന്നെയല്ലേ ഉന്നം പിടിക്കലും വെടിവെയ്പും?

ജനത്തെ നിങ്ങള്‍ക്കും അറിയില്ല. അഞ്ചാം വര്‍ഷം വോട്ട് തിരക്കി വരുമ്പോള്‍ കാണുന്ന വോട്ടറല്ല ജനം. മജ്ജയോടും മാംസത്തോടും ജീവിക്കുന്ന പച്ചജനം. അവര്‍ ഏതു സംഘടനയക്കും മുമ്പേ സംഘടിപ്പിക്കപ്പെട്ടതാണ്. ജൈവികമായ കൂട്ടായ്മ. പൊതുജനം കഴുതയാണ് എന്ന തിയറി തെറിയാണ്.

ജനത്തിനു നേരെ നോക്കി, ഇനി അതുപറയുന്നവര്‍ പിന്നീട് നാവുയര്‍ത്തില്ല. അമ്പലങ്ങളിലും പള്ളികളിലും ഫാസിസം സംഘടിക്കപ്പെടുന്നതു കണ്ട് ഭയക്കുന്നില്ല ഞങ്ങള്‍. ഇപ്പോള്‍ പരിഹാസം കൊണ്ട് അവരെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കറിയാം. മോഡി ഇന്നൊരു കോമഡിയാണ്; ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ (ഐ.സി.യു) എന്നൊരു കൂട്ടമുണ്ട് പരിഹസിക്കുന്ന ആ ധീരതയുടെ ഫാന്‍സാണ് ഞങ്ങള്‍.

അടുത്തപേജില്‍ തുടരുന്നു


ഞാനില്ലാത്ത സമയം നോക്കി വീട്ടില്‍ കയറി മകന്‍ മാവോയിസ്റ്റാണോയെന്ന് ചോദിച്ച് പ്രായമായ ചാച്ചനേയും അമ്മച്ചിയേയും ഹരാസ് ചെയത പോലീസുകാരെ വിടില്ല. കോടതി പറയട്ടെ, ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന്. ശ്യാംബാലകൃഷ്ണന്‍ എന്ന ജീവിക്കുന്ന സമരത്തെ, മാവോയിസമാക്കാന്‍ നിങ്ങള്‍ നടത്തിയ പരിഹാസ നാടകം കോടതിയില്‍ പൊളിഞ്ഞതില്‍ നിന്നും പാഠം പഠിക്കുക.



പക്ഷെ, ചെന്നിത്തല നന്നായറിയാം ഇപ്പോള്‍ നിങ്ങളുടെ പെട്ടന്നുള്ള പ്രൊവോക്കേഷന്‍. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വരുകയാണ്. അവിടെ ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെ മത്സരിപ്പിക്കണമെന്നും സഹതാപവും സെന്റിമെന്റ്‌സും പറഞ്ഞ് സീറ്റ് തിരിച്ചു പിടിക്കണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നു. അപ്പോഴാണ് നോസുലേഖ എന്ന പുതിയ ക്യാംപയിന്‍ ഉയരുന്നത്.

എന്നാപ്പിന്നെ നോസുലേഖ പറയുന്നവരുടെ വീട്ടില്‍ ചെന്ന് ഒരു വിരട്ടിഫിക്കേഷന്‍ നടത്താം എന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. മുരളീധരന്‍ മുതല്‍ ഹൈബി ഈഡന്‍ വരെ നീളുന്ന നാറിയ പിന്തുടര്‍ച്ച കേരളത്തില്‍ ഇനി വിലപ്പോവില്ല. ജി.കാര്‍ത്തികേയന്‍ ഉയര്‍ത്തിയ ആദര്‍ശ രാഷ്ട്രീയത്തിനെതിരാണത്. വാര്‍ഡുതലം മുതല്‍ യോഗ്യരായ നേതാക്കള്‍ എല്ലാ പാര്‍ട്ടിക്കുമുണ്ടെന്നിരിക്കെ ആശ്രിതനിയമനം രാഷ്ട്രീയത്തില്‍ വേണ്ട ഇതുവരെ കണ്ട ജനാധിപത്യമല്ല, ഇനി മുന്നിലുള്ള ജനാധിപത്യം.

1990നുശേഷം ജനിച്ച കുട്ടികള്‍ എന്നൊരു പ്രത്യേക വര്‍ഗ്ഗം ഇവിടെയുണ്ട്. അതില്‍ ഏറ്റവും മൂത്തയാള്‍ക്ക് 25 വയസായി. അവരാണ് പുതിയ സമരങ്ങളുടെ കാതല്‍. അവരുടെ രാഷ്ട്രീയം പഠിച്ചതിനു ശേഷം മാത്രമേ, എന്റെ വീട്ടില്‍ ചെന്ന് എന്റെ രാഷ്ട്രീയം തിരക്കാവൂ. നവസമരങ്ങളുടെ രാഷ്ട്രീയം ആ 25വയസുകാരുടെ തോളില്‍ കയ്യിട്ടാണ്. അവരുടെ ആയുധം തോക്കല്ല. ഫോണാണ്. അവരാണ് സമരം നയിക്കുന്നത്. ആ സ്മാര്‍ട്ട്‌സമരമാണ് എന്റെ രാഷ്ട്രീയം അത് മാവോയിസമല്ല.

പക്ഷെ, ഞാനില്ലാത്ത സമയം നോക്കി വീട്ടില്‍ കയറി മകന്‍ മാവോയിസ്റ്റാണോയെന്ന് ചോദിച്ച് പ്രായമായ ചാച്ചനേയും അമ്മച്ചിയേയും ഹരാസ് ചെയത പോലീസുകാരെ വിടില്ല. കോടതി പറയട്ടെ, ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന്. ശ്യാംബാലകൃഷ്ണന്‍ എന്ന ജീവിക്കുന്ന സമരത്തെ, മാവോയിസമാക്കാന്‍ നിങ്ങള്‍ നടത്തിയ പരിഹാസ നാടകം കോടതിയില്‍ പൊളിഞ്ഞതില്‍ നിന്നും പാഠം പഠിക്കുക.


അധികാരത്തില്‍ തുടരാനായാല്‍ അവരേയും നിങ്ങള്‍ മാവോയിസ്റ്റാക്കും. കരുണാകരന്‍ നടത്തിയ കമ്യൂണിസ്റ്റ് വേട്ടയുടെ ആ ഇരുണ്ടകാലം പുന:സൃഷ്ടിക്കാനാണ് നിങ്ങളുടെ പ്ലാനെങ്കില്‍, “ജനം മറുപടി നല്‍കുക അന്നനാളത്തിന്റെ കീഴറ്റം കൊണ്ടായിരിക്കുമെന്ന് ഓര്‍ത്താല്‍ നന്ന്.


പുതിയ കാലത്തെ മനസിലാക്കാതെ ഇങ്ങനെ കഞ്ഞിയില്‍ മുങ്ങി വടിപോലിരുന്നിട്ട് ഒരു കാര്യവുമില്ല, എന്താണ് ഇക്കാലമെന്നറിയാന്‍ കുറഞ്ഞ പക്ഷം വി.ടി ബല്‍റാമില്‍ നിന്ന് ഒരു സ്റ്റഡിക്ലാസെങ്കിലും കേള്‍ക്കു മിസ്റ്റര്‍ ആഭ്യന്തരമന്ത്രി; അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും തീര്‍ച്ചയായും ജയിക്കും എന്നു കരുതി അരുവിക്കരയില്‍ സുലേഖയെ മത്സരിപ്പിച്ചാല്‍ തോല്‍വി സാധ്യത കൂടുന്നതിന്റെ കാരണം. അല്ലാതെ എലിയെപ്പേടിച്ച് എന്റെ വീട് ചുട്ടിട്ട് നിങ്ങള്‍ക്ക് ഒരു ലാഭവും ഉണ്ടാകാന്‍ പോകുന്നില്ല.

നിങ്ങളോര്‍ക്കുക, നിങ്ങളെന്നും സ്ഥാനമാനങ്ങള്‍ തിരക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരാണ്. പക്ഷെ, അണികളെന്ന വര്‍ഗ്ഗം. വെയിലും മഞ്ഞും കൊള്ളുന്നവര്‍. അവര്‍ നാട്ടിലെമ്പാടും നിങ്ങള്‍ക്കെതിരാണ്. അവരടുക്കുന്നത് പുതിയ സമരത്തോടാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയിലുമുള്ള ആ അണികള്‍ ശക്തരാണ്.

അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ നടത്താന്‍ പോകുന്ന നവസമരത്തില്‍ നിങ്ങളുടെ കച്ചവടരാഷ്ട്രീയത്തിന്റെ
നാല്‍ക്കാലിളകും. അവര്‍ നിങ്ങളോട് ചോദിക്കും, മാവോയസ്റ്റ് വേട്ടയുടെ പേരില്‍ പൊടിച്ച കോടികളുടെ കണക്ക്. അവര്‍ കണക്ക് ചോദിക്കുമ്പോള്‍, തോന്നയ്ക്കല്‍ പഞ്ചായത്തിലെ മൊത്തം അരിയും നിങ്ങള്‍ക്ക് പെറുക്കേണ്ടിവരും മിസ്റ്റര്‍ കരയോഗം.

ഇന്ന് നിങ്ങള്‍ എന്റെ വീട്ടില്‍ ചെന്നു. നാളെ വടക്കേലെ ദിവാകരന്റേയും കിഴക്കേലെ ധര്‍മ്മജന്റേയും വീട്ടില്‍ ചെല്ലും. അവര്‍ സി.പി.ഐ.എമ്മിന്റെ പ്രദേശത്തെ നേതാക്കളാണ്. ബ്രാഞ്ച് സെക്രട്ടറിമാരും എല്‍.സി മെമ്പറന്മാരുമാണ്. അധികാരത്തില്‍ തുടരാനായാല്‍ അവരേയും നിങ്ങള്‍ മാവോയിസ്റ്റാക്കും. കരുണാകരന്‍ നടത്തിയ കമ്യൂണിസ്റ്റ് വേട്ടയുടെ ആ ഇരുണ്ടകാലം പുന:സൃഷ്ടിക്കാനാണ് നിങ്ങളുടെ പ്ലാനെങ്കില്‍, “ജനം മറുപടി നല്‍കുക അന്നനാളത്തിന്റെ കീഴറ്റം കൊണ്ടായിരിക്കുമെന്ന് ഓര്‍ത്താല്‍ നന്ന്.

Latest Stories

We use cookies to give you the best possible experience. Learn more