ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും സ്ഥാനാര്‍ഥികളെ വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി.എസ്.പി നേതാവ് മായാവതി. റോഡ് ഷോകള്‍ നടത്തുന്നതിന്റെ ചെലവ് സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കണമെന്നും മായാവതി നിര്‍ദേശിച്ചു.
റോഡ് ഷോ നടത്തുന്നതും, ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ‘ഫാഷന്‍’ ആയി മാറിയെന്ന് മായാവതി കുറ്റപ്പെടുത്തി. ഇതിനായി മാത്രം ഭീമമയാ തുകയാണ് പാര്‍ട്ടികള്‍ ചിലവഴിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്നും മായാവതി പറഞ്ഞു.
ക്ഷേത്ര സന്ദര്‍ശനം മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ പ്രത്യക്ഷമായ ലംഘനമാണെന്നും, ഇത് ചെയ്യുന്ന സ്ഥാനാര്‍ഥികളെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും മായാവതി ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
രാഷ്ട്രീയ ജീവിതത്തില്‍ ഒരു റോഡ് ഷോ പോലും നടത്താത്ത ചുരുക്കം ചില നേതാക്കളിലൊരാളാണ് മായാവതി. ബി.എസ്.പിയുടെ മറ്റ് നേതാക്കള്‍ക്കും റോഡ്‌ഷോ നടത്തുന്നതിന് വിലക്കുണ്ട്.
ആര്‍.എസ്.എസ് പോലും ബി.ജെ.പിയെ പിന്തുണക്കുന്നത് അവസാനിപ്പിച്ചതായും, സ്വയം സേവകര്‍ ബി.ജെ.പി പ്രചരണത്തിനിറങ്ങിന്നില്ലെന്നും മായാവതി