ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫ് സുപ്രീംകോടതിയിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ ന്യായീകരണമില്ലത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീംകോടതിയിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹം. അതിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ന്യായാധിപന്‍ ആയിരുന്നപ്പോള്‍ ഇക്കാര്യം നടപ്പിലാക്കാന്‍ തനിക്ക് ആയിരുന്നില്ല.”
സുപ്രീംകോടതി കൊളീജിയം ഐക്യകണ്ഠേനയാണ് കെ.എം.ജോസഫിന്റെ നിയമന ഉത്തരവ് കേന്ദ്രത്തിന് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.എം.ജോസഫിന്റെ നിയമനം അംഗീകരിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലായിരുന്നു. ഇക്കാര്യം താന്‍ കൊളീജിയം യോഗത്തില്‍ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എട്ട് പേജുള്ള വിശദീകരണമാണ് താന്‍ കൊളീജിയം യോഗത്തില്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ചതില്‍ ഖേദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.