| Thursday, 11th December 2014, 9:06 pm

സ്വന്തമാക്കുന്നതോടെ അത് സ്വന്തമല്ലാതായിതീരുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്


 ഷൗക്കത്ത്‌

ജീവന്റെ വേര്
ഞാന്‍ എന്നും എന്റേത് എന്നും ഉള്ള വികാരമാണ് ജീവന്റെ വേര്. അതിനെ അതിന്റെ പാട്ടിനു വിട്ടിട്ട് ജീവിതത്തെ ധന്യമാക്കുന്ന സര്ഗാരത്മക ലോകങ്ങളില്‍ വ്യാപരിക്കുകയാണ് വേണ്ടത്. അത് മാത്രമേ ഉള്ളില്‍ ഉണര്വുളണ്ടാക്കൂ. ഞാനിനെയും എന്റെതിനെയും ഇല്ലാതാക്കാന്‍ എന്ത് ചെയ്താലും അത് ജീവിതത്തെ നരകതുല്യമാക്കുകയെയുള്ളൂ. ആത്മീയ ലോകങ്ങളില്‍ വ്യാപരിക്കുന്നവര്‍ ഇത്രയും “ഞാനി”ല്‍ ആയിപ്പോയത് ചിന്ത എപ്പോഴും ഞാനിനെ ചുറ്റിപ്പറ്റി ആയതുകൊണ്ടാണ്…

സ്വന്തമാക്കുന്നതോടെ അത് സ്വന്തമല്ലാതായിതീരുന്നു. സ്വന്തമാക്കിയതെല്ലാം പിന്നീട് വിരസമായിട്ടെയുള്ളൂ… എന്നിട്ടും നാം സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ്.. നിലാവിനെയും നീലാകാശത്തെയും സ്വന്തമാക്കാനാവാത്തത് ഭാഗ്യം. ജീവിതം പിന്നെ പരിപൂര്ണല മരണമായേനെ…..  

We use cookies to give you the best possible experience. Learn more