| Sunday, 25th October 2020, 10:00 pm

യു.പിയില്‍ ഭീം ആര്‍മി പാര്‍ട്ടി വാഹനത്തിനു നേരെ വെടിവെപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി പാര്‍ട്ടിയുടെ പ്രചരണ വാഹനത്തിനു നേരെ വെടിവെപ്പ്. പാര്‍ട്ടി ചീഫ് ചന്ദ്രശേഖര്‍ ആസാദാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബുലന്ദ്ശഹര്‍ ജില്ലയിലാണ് സംഭവം നടന്നത്. ജില്ലയില്‍ ഇന്ന് നടന്ന ഉപതരെഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ചന്ദ്രശേഖര്‍ പങ്കെടുത്തിരുന്നു.

‘ ബുലന്ദ്ശഹര്‍ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ കണ്ട് അവര്‍ പേടിക്കുന്നുണ്ട്. ഇന്നത്തെ റാലി അവരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിനാലാണ് ഭീരുത്വത്തോടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. ഇത് അവരുടെ നിരാശയെ വെളിവാക്കുന്നു. അന്തരീക്ഷം വിഷലിപ്തമാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷെ അത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.

ഭീം ആര്‍മിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹസി യമിനായി പ്രചരണത്തിനെത്തിയതായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.

നവംബര്‍ മൂന്നിനാണ് യുപിയില്‍ ബുലന്ദ്ശഹര്‍ ഉള്‍പ്പെടെ ഏഴു നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി എം.എല്‍. എ വിരേന്ദ്ര സിരോഹിയുടെ മരണത്തെത്തുടര്‍ന്നാണ് ബുലന്ദ്ശഹറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

വിരേന്ദ്ര സിരോഹിയുടെ ഭാര്യ ഉഷ സിരോഹിയെ ആണ് ബി.ജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. സുനില്‍ ചൗധരി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shots fired at Bhim Army’s convoy in Uttar Pradesh’s Bulandshahr says Chandrashekhar Azad

We use cookies to give you the best possible experience. Learn more