| Saturday, 13th October 2012, 11:14 am

ഒബാമയുടെ തിരഞ്ഞെടുപ്പ് ഓഫീസിന് നേരെ വെടിവെപ്പ്; ആളപായമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഓഫിസിന് നേരെ വെടിവയ്പ്.

കൊളറാഡോയിലുള്ള ഓഫിസിന് നേര്‍ക്കാണ് വെടിവയ്പ് ഉണ്ടായത്. കെട്ടിടത്തിന്റെ ജനല്‍ തകര്‍ന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല.[]

പൊലീസ് സംഭവത്തില്‍ ന്വേഷണം ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ ബറാക് ഒബാമ വാഷിങ്ടണിലായിരുന്നു. ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് 35 ഓഫിസുകളാണ് കൊളറാഡോയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഒബാമ തയ്യാറായിട്ടില്ല. വെടിവെപ്പിന്റെ ഉത്തരവാദിത്തം സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും എതിര്‍സ്ഥാനാര്‍ത്ഥി മിറ്റ് റോമ്‌നിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

സംവാദങ്ങളിലും പ്രചരണങ്ങളിലും ഒബാമയേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന റോമ്‌നി തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നാണ് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

We use cookies to give you the best possible experience. Learn more