തിരുവനന്തപുരം: സാര്‍വത്രിക വാക്സിനേഷനു മൂമ്പ് പരമാവധി രക്തം സംഭരിക്കാന്‍ പ്രത്യേക രക്തദാന ക്യാമ്പയിനുകളുമായി യുവജന സംഘടനകള്‍. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകളാണ് പ്രത്യേക രക്തദാന ക്യാമ്പയിനുകളുമായി രംഗത്തെത്തിയത്.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ എടുക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ പരമാവധി രക്തം സംഭരിക്കാനാണ് പദ്ധതി. രണ്ട് ഡോസ് വാക്‌സിനും എടുത്ത് 28 ദിവസത്തിനു ശേഷമെ രക്തം ദാനം ചെയ്യാനാകു എന്നതുകൊണ്ടാണ് രക്തം സ്റ്റോക്ക് ചെയ്യുന്നത്.
18നും 45നും ഇടയിലുള്ളവര്‍ വാക്സിനേഷന് വിധേയമാകുമ്പോള്‍ രക്ത ബാങ്കുകളില്‍ രക്തദാതാക്കളുടെ എണ്ണം കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യാന്‍ കഴിയില്ല എന്നതാണ് ആശങ്കയ്ക്ക് കാരണം. ഈ പശ്ചാത്തലത്തിലാണ് യുവജന സംഘടനകള്‍ ക്യാമ്പയിനുമായി രംഗത്തെത്തിയത്.
വാക്സിനേഷന് മുമ്പ് രക്തം നല്‍കാം എന്ന ക്യാമ്പയിനാണ് ഡി.വൈ.എഫ്.ഐ ആരംഭിച്ചത്. മുഴുവന്‍ ഡി.വൈ.എഫ്.ഐ അംഗങ്ങളും വാക്സിനേഷന് മുമ്പ് രക്തം ദാനം ചെയ്യും. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ഡി.വൈ.എഫ്.ഐ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
യൂത്ത് കെയറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ രക്തദാനം ആരംഭിച്ചതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അറിയിച്ചു.
പരമാവധി രക്തം ശേഖരിച്ചില്ലെങ്കില്‍ സമീപ ഭാവിയില്‍ അതിരൂക്ഷമായ രക്ത ദൗര്‍ലഭ്യമുണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക